കൈക്കൂലി കേസിൽ ഡോക്ടർ പിടിയിൽ

 കൈക്കൂലി കേസിൽ ഡോക്ടർ പിടിയിൽ


നെയ്യാറ്റിൻകര: കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടർ ശരൺ  ജി സോമൻ വിജിലൻസ് പിടിയിൽ. ഐ പി വിഭാഗത്തിലെ രോഗികളിൽ നിന്നും ഭീമമായ തുക ചോദിച്ചു വാങ്ങുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയ്ക്ക് സമീപത്ത് കൺസൾട്ടിംഗ് നടത്തുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറെയാണ് വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത്. ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. ഡോക്ടർക്കെതിരെ വ്യാപക പരാതിയെ തുടർന്നാണ് വിജിലൻസ് എത്തി പരിശോധന നടത്തിയത് . ഡോക്ടറിന്റെ കയ്യിൽനിന്നും വിജിലൻസ് പണം കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര ആശുപത്രി സമീപത്തെ സ്വകാര്യ ലാബുകളെ കൂട്ടുപിടിച്ചാണ്  ഈ കൊള്ള നടത്തുന്നത്. പരിശോധനയുടെ മറവിൽ രോഗികളിൽ നിന്നും പണപ്പിരിവാണ് ഇവിടെ നടക്കുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സമീപത്താണ് ഡോക്ടർമാർ വീടുകളെടുത്ത്  കൺസൾട്ടിംഗ് നടത്തുന്നത് . രോഗികൾക്ക് സേവനം ലഭിക്കേണ്ട സർക്കാർ സർവീസുള്ള ഡോക്ടർമാർ   രണ്ടു മണിയാവുമ്പോൾ തന്നെ മുങ്ങുന്ന പതിവ് കാഴ്ച്ചയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കാണാൻ കഴിയും. ചികിത്സ ലഭിക്കാതെ വരുന്ന രോഗികളാണ് കൺസൾട്ടിംഗിനായി റൂമുകളിലെത്തുന്നത്. 

     ആശുപത്രി -റെയിൽവെ റോഡിൽ മാത്രം മുപ്പതിലധകം ഡോക്ടർമാരാണ് രണ്ട് മണി മുതൽ പ്രാക്ടീസ് നടത്തുന്നത്. 250 മുതൽ 300 വരെയാണ് കൺസൾട്ടിംഗ് ഫീ. ഒരു ദിവസം 100 മുതൽ 150 ടോക്കൺ വരെയാണ് വിതരണം ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതം അസാധ്യമാണ്. റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ കാൽനട യാത്ര പോലും ദുസ്സഹമാണ്.






വളരെ പുതിയ വളരെ പഴയ