മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി: മെഡിക്കൽ ബുള്ളറ്റിൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി: മെഡിക്കൽ ബുള്ളറ്റിൻ 


നെയ്യാറ്റിൻകര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി പൂർവ്വനിലയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. ഇന്നലെ കൂടിയ നിംസ് മെഡിസിറ്റിയുടെ മെഡിക്കൽ ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഗവൺമെൻറ് നിയോഗിച്ച മെഡിക്കൽ ബോർഡ് അംഗങ്ങൾ ഉമ്മൻചാണ്ടിയെ പരിശോധിക്കുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടർ  ചികിത്സക്കായി അദ്ദേഹത്തിൻറെയും കുടുംബാംഗങ്ങളുടെയും താല്പര്യമനുസരിച്ചുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുന്നതിന് തടസ്സമില്ല എന്നുള്ള വിവരം അദ്ദേഹത്തെയും    കുടുംബാംഗങ്ങളേയും  അറിയിച്ചിട്ടുണ്ടെന്ന്  നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ മഞ്ജുതമ്പി പറഞ്ഞു. 


വളരെ പുതിയ വളരെ പഴയ