കുപ്രസിദ്ധ ഗുണ്ട കൊട്ടു ഹരി അറസ്റ്റിൽ

 ഗുണ്ട കൊട്ടു ഹരി അറസ്റ്റിൽ


നെയ്യാറ്റിൻകര: കുപ്രസിദ്ധ ഗുണ്ട കൊട്ടു ഹരി അറസ്റ്റിൽ. നെയ്യാറ്റിൻകര, നരുവാമൂട്, പൊഴിയൂർ, കളിയിക്കാവിള തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമം, ആയുധംകൊണ്ട് ദേഹോപദ്രവം, വാൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിക്കൽ, മോഷണം, പിടിച്ചുപറി, കള്ളനോട്ട് ഉപയോഗം തുടങ്ങിയ പത്തോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. പെരുമ്പഴുതൂർ നെല്ലിവിള പുത്തൻ വീട്ടിൽ കൊട്ടുഹരി എന്നും ഉണ്ണി എന്നും വിളിക്കുന്ന ഹരികൃഷ്ണൻ (25)നെ ആണ്  തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് ഉത്തരവാക്കിയ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.  

        തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ ദ്യാവയ്യ ഐ. പി. എസിൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട്  ടി. ഫറാഷ് ഐ.പി. എസ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി. പ്രതാപ ചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർ സജീവ്, അസി. പോലീസ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പ്രതിജാ രത്നം, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എസ്. നായർ, സൂര്യ. എസ് തുടങ്ങിയവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഗുണ്ടയെ അറസ്റ്റ് ചെയ്തത്.ഹരികൃഷ്ണൻ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.



വളരെ പുതിയ വളരെ പഴയ