കമുകിൻകോട് പള്ളി തിരുനാൾ : കൊടിയേറി

 കമുകിൻകോട് പള്ളി തിരുനാൾ :  കൊടിയേറി



നെയ്യാറ്റിൻകര: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോ ണീസ് തീർത്ഥാടന ദേവാലയ തിരുനാൾ മഹോത്സവം ഫെബ്രുവരി 7 ന് ആരംഭിച്ച് 19-ാം തീയതി സമാപിക്കും. ജാതിമതഭേദമെന്യ ധാരാളം തീർത്ഥാടകരെത്തിച്ചേരുന്ന ഈ തീർത്ഥാടന കേന്ദ്രത്തിന് നിരവധി സാംസ്ക്കാരിക സവിശേഷതകളുണ്ട്. 1713-ൽ ജസ്യൂട്ട് വൈദികരുടെ നേമം മിഷനിലൂടെ ആരംഭം കുറിച്ച് വിശുദ്ധ രക്തസാക്ഷി ദേവസഹായത്തിന്റെ പ്രേഷിത പ്രവർത്തനങ്ങളാൽ ധന്യത പ്രാപിച്ച കമുകിൻകോട് പള്ളി 310 വർഷത്തെ വിശ്വാസ പാരമ്പര്യം പിന്നിടുന്നു. വിശുദ്ധ ദേവസഹായത്തിന് വിശുദ്ധ പദവി ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ തിരുനാൾ ആഘോഷം കൂടിയാണ് ഈ വർഷത്തത് എന്ന പ്രത്യേകതയുമുണ്ട്.

      

വിശുദ്ധ ദേവസഹായം കൊച്ചുപള്ളിയിൽ സമർപ്പിച്ച വിശുദ്ധ അന്തോണീസിന്റെ ചെറിയ തിരുസ്വരൂപം ഫെബ്രുവരി 7-ാം തീയതി വൈകുന്നേരം ആഘോഷമായി ഇടവക ദേവാലായത്തിൽ കൊണ്ടുവന്നശേഷം ഇടവക വികാരി ഫാ. സജി തോമസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 17-ാം തീയതിയിലെ ദിവ്യകാരുണ്യ പ്രദക്ഷിണവും 18-ാം തീയതി യിലെ  ചപ്ര പ്രദക്ഷിണവും തിരുനാളാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു.

    തിരുനാൾ ദിനങ്ങളിലെ ദിവ്യബലികളിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. വിൻസെന്റ് സാമൂ വൽ, പാറശ്ശാല രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. തോമസ് മാർ യൗസേബിയോസ്, മോൺസിഞ്ഞോർ ജി. ക്രിസ്തുദാസ്, മോൺസിഞ്ഞോർ റൂഫസ് പയിൻ, മോൺസി മാർ ഡോ. വിൻസെന്റ് കെ. പീറ്റർ, മോൺസിഞ്ഞോർ വി. പി. ജോസ്, ഫാ. ജോണി പുത്തൻവീട്ടിൽ, ഫാ. യേശുദാസ് പ്രകാശ്, റവ. ഡോ. ജോസ് റാഫേൽ, റവ. ഡോ. ആർ. പി. വിൻസെന്റ്, ഫാ. റോബർട്ട് വിൻസെന്റ്, മോൺസിഞ്ഞോർ ഡി. സെൽവരാജൻ, റവ. ഫാ. അനീഷ് ഫെർണാണ്ടസ്, ഫാ. റോബിൻ രാജ്, ഫാ. ഷാജി ഡി. സാവിയോ, ഫാ. സുരേഷ് ഡി. ആന്റണി, ഫാ. ഷാജ്കുമാർ, ഫാ. ആബേൽ ജോസഫ് ഒ. സി. ഡി, റവ. ഡോ. ആർ. ബി. ഗ്രിഗറി, ഫാ. ബോസ്കോ തോമസ്, ഫാ. ജസ്റ്റിൻ ഫ്രാൻസിസ്, ഫാ. ക്രിസ്റ്റഫർ ഏശയ്യ, ഫാ. ജോർജ്ജ് മച്ചുഴി, ഫാ. ഷാജു സെബാസ്റ്റ്യൻ, ഫാ. സാബു വർഗ്ഗീസ്, ഫാ. ജോസഫ് അഗസ്റ്റിൻ, ഫാ. ജോസഫ് രാജേഷ്, ഫാ. എ. എസ്. പോൾ, ഫാ. ജോയി സാബു. വൈ., ഫാ. ലിബിൻ സി. എം., ഫാ. ജോസഫ് പെരേര, റവ. ഡോ. ക്രിസ്തു ദാസ് തോംസൺ, ഫാ. സജി തോമസ്, ഫാ. ക്രിസ്റ്റിൻ, ഫാ. പ്രദീപ് ആന്റോ, ഫാ. ആന്റണി പ്ലാമ്പറമ്പിൽ, ഫാ. പുഷ്പദാസൻ, ഫാ. സതീശ് മഹിളൻ, ഫാ. ജോബി മുട്ടത്തിൽ, ഫാ. നെൽസൺ തിരുനിലത്ത്, ഫാ. ഷൈജുദാസ് എന്നിവർ കാർമികരാകും.

    തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള; മന്ത്രിമാരായ പി. പ്രസാദ്, വീണാജോർജ്ജ്, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ. ശശി തരൂർ എം. പി.,  എം. എൽ. എ. മാരായ കെ. ആൻസലൻ, സി. കെ. ഹരീന്ദ്രൻ, മോൻസ് ജോസഫ്, എം. വിൻസന്റ്, കടകംപള്ളി സുരേന്ദ്രൻ, മാത്യു കുഴൽനാടൻ, ഐ. ബി. സതീഷ്, കെ. കെ. രമ, സ്റ്റീഫൻ, പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ഋഷിരാജ്സിംഗ് ഐ. പി. എസ്. നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ തുടങ്ങിയവർ സംബന്ധിക്കും. ഫാ. കെ. ജെ. വിൻസെന്റ് മെമ്മോറിയൽ മെഗാപിസ്റ്റും വിവിധ കലാപരിപാടികളും സ്നേഹവിരുന്നുകളും ഇതോടൊപ്പം സംഘടി പ്പിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ