കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി: പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി: പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ

പത്തനംതിട്ട: റാന്നി താലൂക്ക് ഓഫീസിൽ യാതൊരു മാനദണ്ഡവുമില്ലാതെ കൂട്ട അവധിയെടുത്തു പോയ ഉദ്ദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടിയാകും സ്വീകരിക്കുക. കലക്ടറുടെ റിപ്പോർട്ടു ലഭിച്ചാൽ ഉടൻ വകപ്പു തല നടപടി ഉണ്ടാകുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

            ജീവനക്കാരുടെ കൂട്ട അവധിയെത്തുടർന്ന് പൊതു ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ചെറുതല്ല. ഇത്തരം സമീപനങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതൊരു യാദൃശ്ചിക സംഭവമായി കാണാനാകില്ല. പെരുമാറ്റ ചട്ടം തന്നെ ലംഘിയ്ക്കപ്പെടുകയായിരുന്നു. ഓഫീസ് ജോലികൾ തന്നിഷ്ടം പോലെ ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പു തലത്തിലും കലക്ടറുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് ഉടൻ ലഭിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കോന്നിയിലുണ്ടായത് ഗുരുതരമായ കാര്യമായാണ് കാണുന്നതെന്നും മന്ത്രി ആവർത്തിച്ചു.

        ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാത്ത രീതിയിൽ മാത്രമേ ജീവനക്കാര്‍ക്ക് അവധി എടുക്കാന്‍ സാധിക്കുകയുള്ളൂ. അത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

     തഹസിൽദാരുടെ കസേരയിലിരുന്ന എം എൽ എ യുടെ പ്രവർത്തി അനുചിതമാണെന്നുള്ള ആക്ഷേപമുണ്ട്. എം എൽ എ യ്ക്ക് ഓഫീസിൽ വരാനും അറ്റൻഡൻസ് പരിശോധിക്കാനുമുള്ള അവകാശമുണ്ട്.



വളരെ പുതിയ വളരെ പഴയ