നെയ്യാറ്റിൻകര നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

 നെയ്യാറ്റിൻകര നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ സംഘടിപ്പിച്ച വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിലൂടെ നെയ്യാറ്റിൻകര നഗരസഭ പ്രദേശത്ത് സമഗ്ര വികസന ക്ഷേമ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നുള്ളതാണ് ലക്ഷ്യം. മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം, കൃഷി പ്രോത്സാഹിപ്പിക്കൽ, വൈദ്യുത സ്മശാന നിർമ്മാണം, സ്റ്റേഡിയം നവീകരണം, ജലസ്രോതസ്സുകളുടെ നവീകരണം, പുതിയ ഭവന നിർമ്മാണം തുടങ്ങി നിരവധി ജനപക്ഷ പദ്ധതികളാണ് ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

      നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻൻ്റിംഗ് അധ്യക്ഷൻന്മാരായ കെ കെ ഷിബു, എൻ കെ അനിതകുമാരി,   ജെ ജോസ് ഫ്രാങ്ക്ളിൻ, എം എ സാദത്ത്, ആർ അജിത,              നഗരാസൂത്രണ സമിതിയംഗങ്ങളായ എൻ എസ് അജയൻ, വി എസ് സജീവ്കുമാർ, നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ