കയർ വ്യവസായ മേഖലയെ സംരക്ഷിക്കണം: മാങ്കോട് രാധാകൃഷ്ണൻ

 കയർ വ്യവസായ മേഖലയെ സംരക്ഷിക്കണം: മാങ്കോട് രാധാകൃഷ്ണൻ

       തിരുവനന്തപുരം: കയര്‍ വ്യവസായമേഖലയോടും കയര്‍ തൊഴിലാളികളോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നയം തിരുത്തണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. കയര്‍ തൊഴിലാളികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ത്രിദിന സത്യഗ്രഹ സമരത്തിന്റെ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു തൊഴിലാളിയോടും പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. തൊഴിലാളികളെയാണ് അവര്‍ ഒന്നാമത്തെ ശത്രുവായി കാണുന്നത്. തൊഴിലാളികളോടുള്ള ആ നയം കേന്ദ്ര ഭരണകൂടം തിരുത്തണം. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും സംസ്ഥാന ബജറ്റിലും കയര്‍ തൊഴിലാളികള്‍ക്ക് നീതി കിട്ടിയില്ലെന്ന് മാങ്കോട് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 

മറ്റ് വഴികളെല്ലാം അടയുമ്പോഴാണ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരവുമായി സംഘടനകള്‍ എത്തിച്ചേരുന്നത്. നിരവധി തവണ നിവേദനങ്ങള്‍ നല്‍കുകയും പ്രാദേശികതലത്തിലും ജില്ലാതലത്തിലും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടും കയര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. 

പരമ്പരാഗത വ്യവസായ മേഖലയ്ക്ക് താങ്ങും തണലും നല്‍കിവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലിരുന്ന കാലഘട്ടങ്ങളിലാണ്. എന്നാല്‍, നിലവിലുള്ള വകുപ്പുമന്ത്രി കയര്‍ വ്യവസായം സംബന്ധിച്ച പ്രശ്നങ്ങള്‍ വേണ്ടത്ര പഠിക്കുന്നില്ലെന്ന പരാതിയുണ്ട്. കയര്‍ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് സപ്ലിമെന്ററി ബജറ്റിലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

  കേരളത്തിലെ കയർ തൊഴിലാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുക, ടി വി തോമസിൻ്റെ കയർ പുന:സംഘടനാ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (AlTUC) യുടെ നേതൃത്ത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന ത്രിദിന സത്യാഗ്രഹ സമരം രണ്ടാം ദിവസം സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉൽഘാനം ചെയ്തു. എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റ്‌ സോളമൻ വെട്ടുക്കാട് അധ്യക്ഷത വഹിച്ചു , ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ, വൈസ് പ്രസിഡണ്ട് മനോജി.ബി. ഇടമന,എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ , എം പി കമലാധരൻ, എസ് പ്രകാശ്, ഡി. ഷാജി, പി എസ് നായിഡ്, എം ശിവകുമാർ, സുനിൽ മതിലകം, ഹഡ്സൻ ഫെർണഡസ്, പട്ടം ശശിധരൻ, അഫ്സൽ കണിയാപുരം എന്നിവർ സംസാരിച്ചു. കയർഫെഡ് വൈസ് പ്രസിഡന്റ്  ആർ. സുരേഷ് സ്വാഗതം പറഞ്ഞു.




   

വളരെ പുതിയ വളരെ പഴയ