കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർവികസനം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും;

 കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർവികസനം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും; 


 നെയ്യാറ്റിൻകര: ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മ്യൂസിയം എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ വരുന്ന ഈ സ്റ്റേഷൻ "NSG-4" സ്റ്റേഷനായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. റെയിൽ യാത്രക്കാർക്ക് വിമാനത്താവളം പോലുള്ള സൗകര്യങ്ങളും നൽകുന്നതിനായി ദക്ഷിണ റെയിൽവേ കന്യാകുമാരി സ്റ്റേഷൻ പുനർവികസനം നടപ്പിലാക്കുന്നു.

സ്റ്റേഷൻ പുനർവികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവർത്തനങ്ങളുടെ ഭാഗമായി:

1. ടോപ്പോഗ്രാഫിക്കൽ സർവേ പൂർത്തിയായി.

2. പദ്ധതി പ്രകാരം നിർമാണം നടത്തേണ്ട ഇടങ്ങളിൽ മണ്ണ് പരിശോധന പുരോഗമിക്കുകയാണ്

  കരാർ വിവരങ്ങൾ

കന്യാകുമാരി റെയിൽവേ സ്റ്റേഷന്റെ പുനർവികസനം" 23.11.2022-ന് RS.49.36 കോടി രൂപയ്ക്ക് ചെന്നൈയിലെ M/s എഞ്ചിനീയറിംഗ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന് EPC കരാറായി നൽകി. 19 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി. പ്രോജക്ട് മാനേജ്‌മെന്റ് സർവീസസ് ഏജൻസിയെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പുനർവികസന റോഡ്മാപ്പ്

കന്യാകുമാരി സ്റ്റേഷൻ പുനർവികസനം ലക്ഷ്യമിടുന്നത് ലോകോത്തര റെയിൽവേ സ്‌റ്റേഷനായി കന്യാകുമാരിയെ ഉയർത്തുക, നിലവിലുള്ള ടെർമിനൽ കെട്ടിടത്തിന്റെ വിപുലീകരണവും നവീകരണവും, പ്ലാറ്റ്‌ഫോം നവീകരണം, കിഴക്ക് വശത്ത് NH 27-നെയും പടിഞ്ഞാറ് NH 44-നെയും ബന്ധിപ്പിക്കുന്ന പുതിയ എമർജൻസി റോഡിന്റെ നിർമ്മാണം എന്നിവയാണ്. സ്റ്റേഷന്റെ വശം, എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു കാൽ നട മേൽപാലം(FOB) , പുതിയ ആർ.പി.എഫ് കെട്ടിടം, മെക്കാനിക്കൽ ജീവനക്കാർക്കുള്ള സർവീസ് റൂം, പുതിയ സബ്-സ്റ്റേഷൻ കെട്ടിടം, അറൈവൽ, ഡിപ്പാർച്ചർ ഫോർകോർട്ട്, സർക്കുലേറ്റിംഗ് ഏരിയയിലെ വിപുലീകരണം തുടങ്ങിയവയാണ്. സ്റ്റേഷൻ കെട്ടിടത്തിനും സർക്കുലേറ്റിംഗ് ഏരിയയ്ക്കും ചുറ്റുമുള്ള പ്രദേശം പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്കേപ്പിംഗ് ഉണ്ടായിരിക്കും. സ്റ്റേഷൻ പരിസരത്തിന്റെ ഭംഗി വർധിപ്പിക്കാൻ ഒരു ഫൗണ്ടൈനും നിർമിക്കും.

 നിർദ്ദേശിക്കുന്നു. യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും എഫ്‌ഒ‌ബിക്ക് സമീപം രണ്ടാമത്തെ പ്രവേശനവും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

പാർക്കിംഗ് സൗകര്യം

104 കാറുകൾ, 220 ഇരുചക്ര വാഹനങ്ങൾ, 20 ഓട്ടോ/ടാക്‌സികൾ എന്നിവ ഉൾക്കൊള്ളാൻ തക്ക പാർക്കിങ് സൗകര്യം വിഭാവനം ചെയ്തിരിക്കുന്നത്. സർക്കുലേറ്റിംഗ് ഏരിയയിൽ കാർ പാർക്കിംഗ് സൗകര്യമുള്ള 4 വരി വീതിയുള്ള റോഡ് ഉണ്ടായിരിക്കും. സ്വതന്ത്രമായി സഞ്ചരിക്കുന്നതിന്  കാൽനടയാത്രക്കാർ പ്രത്യേകവും  വാഹനങ്ങൾക്ക് ഡ്രോപ്പ് ഓഫ്, ഡ്രോപ്പ്-ഇൻ, പിക്ക്-അപ്പ് പോയിന്റുകൾ എന്നിവയോടെയാണ് എൻട്രി രൂപകൽപ്പന ചെയ്തിട്ടുള്ളത്. എക്സിറ്റ് റോഡുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡ് മാർഗ്ഗം വരുന്നതിനും പോകുന്നതിനും യാത്രക്കാർക്ക് പ്രത്യേക 'ബസ് ബേയും' ഒരുക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ