ഫെബ്രുവരി 14 ലെ ഹോമമന്ത്ര യജ്ഞത്തിന് അരുവിപ്പുറം ഒരുങ്ങി

 ഫെബ്രുവരി 14 ലെ ഹോമമന്ത്ര യജ്ഞത്തിന് അരുവിപ്പുറം ഒരുങ്ങി 


അരുവിപ്പുറം: 135 -മത് പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷത്തോടും അനുബന്ധിച്ച് ചരിത്രത്തിൽ ആദ്യമായി ഹോമ മന്ത്ര യജ്ഞത്തിന് ഒരുങ്ങി അരുവിപ്പുറം. നൂറ് വർഷം മുമ്പ് മനുഷ്യന്റെ ഭൗതികവും ആധ്യാത്മികവുമായ ഉന്നമനത്തിനും വേണ്ടി ഒറ്റ മന്ത്രത്തിൽ വേദാന്തസാഗരത്തെ കാച്ചിക്കുറുക്കി ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളാൽ വിരചിതമായ ഹോമ മന്ത്രം.

   ശ്രീനാരായണ ധർമ്മ പ്രചരണാർത്ഥം ആദരണീയനായ അരുവിപ്പുറം മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ഹോമ മന്ത്രത്തെ ജനഹൃദയങ്ങളിൽ എത്തിക്കാൻ നടത്തുന്ന മഹത്തായ ഉദ്യമത്തിന്റെ ഭാഗമായി ഹോമ മന്ത്ര യജ്ഞത്തിന് അരുവിപ്പുറം വേദിയാകുന്നത്. ഹോമ മന്ത്രം ഉപയോഗിച്ച് *ഒരു ലക്ഷത്തി എട്ട്* മന്ത്രം ചൊല്ലി 27 മഹാഹോമകുണ്ഡങ്ങളിൽ 250 പുരോഹിതർ സമിത്തുകൾ ഹോമിക്കുന്നു.

ഭൗതികവും ആധ്യാത്മികവുമായ ഉന്നമനത്തിനും വേണ്ടി നടത്തപ്പെടുന്ന ഈ ഹോമ മന്ത്ര യജ്ഞത്തിൽ പങ്കെടുക്കാൻ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ വരവേൽക്കാൻ അരുവിപ്പുറം ഒരുങ്ങി. ഗുരുദേവൻ സാമൂഹ്യ നവോത്ഥാനത്തിന് നാന്ദി കുറിച്ച പുണ്യഭൂമിയായ അരുവിപ്പുറം ഈ നൂറ്റാണ്ടിലെ മറ്റൊരു അസുലഭ മുഹൂർത്തതിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്.

      2023 ഫെബ്രുവരി 14 ചൊവ്വാഴ്ച വെളുപ്പിന് 5 മണിക്ക് ഹോമ മന്ത്ര യജ്ഞം സമാരംഭിക്കും.

വളരെ പുതിയ വളരെ പഴയ