യു ഷറഫലിയെ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡൻ്റായി നാമനിർദ്ദേശം ചെയ്തു

    U ഷറഫലിയെ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡൻ്റായി നാമനിർദ്ദേശം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം യു ഷറഫലിയെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 5 തവണ നെഹ്‌റുകപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു. ലെബനണില്‍ നടന്ന പ്രീവേള്‍ഡ് കപ്പ് മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു.

       മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ ഷറഫലി കലിക്കറ്റ് യുണിവേഴ്‌സിറ്റി, കേരളാ പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്. 9 തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും 2 തവണ ദേശീയ ഗെയിംസിലും കളിച്ചു. 

         കേരളാ പൊലീസില്‍ 36 വര്‍ഷത്തെ സേവനത്തിനു ശേഷം എം എസ് പി കമാണ്ടന്റായാണ് വിരമിച്ചത്. തുടര്‍ന്ന് ഫുട്‌ബോള്‍ പരിശീലകന്‍ എന്ന നിലയിലും സംഘാടകനായും സജീവമാണ്.

വളരെ പുതിയ വളരെ പഴയ