കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടിൽ ഉലയുന്നതല്ല നെയ്യാറ്റിൻകര നഗരസഭ ഭരണം: ആനാവൂർ നാഗപ്പൻ

 കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടിൽ ഉലയുന്നതല്ല നെയ്യാറ്റിൻകര നഗരസഭ ഭരണം: ആനാവൂർ നാഗപ്പൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ  കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൻ്റെ ഗൂഢ രാഷ്ടീയം വിശദീകരിക്കുവാനായി നെയ്യാറ്റിൻകര ടൗൺ എൽഡിഎഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. വ്ലാങ്ങാമുറി ജംഗ്ഷനിൽ ചേർന്ന യോഗം സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിൻ്റെയും ബി ജെ പിയുടെയും അവിശുദ്ധ ബന്ധം പുറത്തു വരുകയാണെന്നും കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്നും ഉദ്ഘാടകൻ പറഞ്ഞു. എന്തിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അവിശ്വാസം കൊണ്ട് വന്നതെന്ന് അവർ തന്നെ ജനങ്ങളോട് പറയണമെന്നും ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.     


  വികസനത്തിൻ്റെ കാര്യത്തിൽ നഗരസഭ മുന്നിലാണ്. ഏറ്റവും കൂടുതൽ ഭവന രഹിതർക്ക് വീട് വച്ച് നൽകിയതും നെയ്യാറ്റിൻകര നഗരസഭയാണ്. ജപ്തി ഭീക്ഷണി നേരിട്ടിരുന്ന നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിൻ്റെ ബാധ്യത അടച്ച് തീർത്ത് നവീകരിച്ചതും എൽ ഡി എഫ് ഭരിച്ചിരുന്ന സമയത്തായിരുന്നുവെന്ന് എ എസ് ആനന്ദകുമാറും പറഞ്ഞു.     
   
  
     സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സജീവ്കുമാർ അധ്യക്ഷനായി. യോഗത്തിൽ കെ ആൻസലൻ എം എൽഎ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ, സി പി ഐ സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു, കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് സഹായദാസ്, എൽ ഡി എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ എസ് അജയൻ, ആറാലുംമൂട് മുരളീധരൻ നായർ, അഞ്ചുവന്നി മോഹനൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ