നെയ്യാറ്റിൻകര നഗരസഭ അവിശ്വാസ പ്രമേയം; എൽ ഡി എഫ് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും

 നെയ്യാറ്റിൻകര നഗരസഭ അവിശ്വാസ പ്രമേയം; എൽ ഡി എഫ് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര   നഗരസഭയിലെ തവരവിള വാർഡ് കൗൺസിലർ സുജിൻ തന്റെ വാർഡിലെ ഒരു വയോധികയുടെ ഭൂമിയും സ്വർണ്ണവും കൈവശപ്പെടുത്തി എന്ന ആരോപണത്തിൽ കോൺഗ്രസ് - ബിജെപി രണ്ട് മാസമായി സമരം നടത്തിയിരുന്നു. ദൃശ്യ മാധ്യമത്തിൽ വന്ന ഒരു വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് കോൺഗ്രസ്സ് --ബി.ജെ.പി നഗരസഭയ്ക്ക് മുന്നിൽ സമരമാരംഭിച്ചത്. 


     ഈ സംഭവത്തെ സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സ്വീകരിക്കേണ്ട ജാഗ്രതയിൽ കുറവുണ്ടെന്ന് മനസ്സിലാക്കി സി.പി.എം അംഗമായ സുജിനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേയ്ക്ക് സസ്പെന്റ് ചെയ്തിതിരുന്നു. കൂടാതെ മാരായമുട്ടം പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കോടതി ഈ കേസിൽ സുജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാത്രമേ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. സുജിനെ സംരക്ഷിക്കുന്നത് ചെയർമാനാണെന്ന് ആരോപിച്ചാണ് 29 ന് അവിശ്വാസം കൊണ്ട് വരുന്നത്.

       നഗരസഭയുടെ ചട്ടവും അധികാരവും ഉപയോഗിച്ച് നഗരസഭയ്ക്ക് യാതൊരു നഷ്ടവും സംഭവിക്കാത്ത സാഹചര്യത്തിലും സത്യ പ്രതിജ്ഞ ലംഘനം നടത്താത്ത സാഹചര്യത്തിലും ആരോപണ വിധേയനായ കൗൺസിലറെ ചെയർമാന് പുറത്താക്കാൻ കഴിയില്ല.

         നഗരസഭയെ പൊതുജനങ്ങളുടെ മുന്നിൽ ഇകഴ്ത്തി കാണിക്കാൻ വേണ്ടിയാണ് ഈ സമരം. ഇതിനെതിരെ നെയ്യാറ്റിൻകര മണ്ഡലത്തിലെ ഇടതുപക്ഷ ജനാ ധിപത്യ മുന്നണി വിപുലമായ വിശദീകരണ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു. മാർച്ച് 26, 27, 28 തിയതികളിൽ എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. യോഗങ്ങളിൽ സി പി ഐ എം സംസ്ഥാന സെക്രട്ടിയേറ്റംഗം ആനാവൂർ നാഗപ്പൻ, സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി പി ഐ എം ജില്ലാ സെക്രട്ടറി വി ജോയ്, ജനതാദൾ ദേശീയ നേതാവ് എ നീലലോഹിതദാസൻ നാടാർ എന്നിവർ വിവിധ മേഖലകളിലെ യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രസ് മീറ്റിൽ സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ, വി കേശവൻകുട്ടി എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ