കോൺഗ്രസ് അവിശ്വാസം തള്ളി; ജനങ്ങൾക്ക് വിശ്വാസം എൽ ഡി എഫിൽ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ ചെയർമാനെതിരെ യു ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് പേലും അവസരം ലഭിക്കാതെ പരാജയപ്പെടുകയുണ്ടായി. നഗരസഭ ഹാളിൽ ചേർന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് യു ഡി എഫ് ലെ 17 കൗൺസിൽ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും എൽ ഡി എഫും ബി ജെ പി യും വിട്ടു നിന്നതിനാൽ ക്വാറം തികയാത്ത സാഹചര്യം വരുകയും തുടർന്ന് ജോയിന്റ് ഡയറക്ടർ അനിൽകുമാർ കെ എ അവിശ്വാസം തള്ളിയതായി പ്രഖ്യാപിച്ചു.
എൽ ഡി എഫ് പ്രവർത്തകർ സി പി ഐ (എം) ഏര്യാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ആഹ്ളാദ പ്രകടനം നഗരസഭ ഓഫീസിന് മുന്നിൽ കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ, സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് രാഘവൻ നായർ, കേരള കോൺഗ്രസ്സ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് അരുമാനൂർ ശശി, സോളമൻ അലക്സ്, എൽ ഡി എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാസുരേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിതകുമാരി, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം എ സാദത്ത് എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി പി ഐ എം ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ എസ് അജയകുമാർ, സി പി ഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സജീവ് കുമാർ, ബി എസ് ചന്തു, അമരവിള മോഹനൻ, എസ് എസ് ഷെറിൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.