വിവിധ സ്കൂളുകളിലെ ഡൈനിങ് ഹാൾ , കിച്ചൻ കം സ്റ്റോർ റൂമുകളുടെ ഉദ്ഘാടനം


വിവിധ സ്കൂളുകളിലെ ഡൈനിങ് ഹാൾ , കിച്ചൻ കം സ്റ്റോർ റൂമുകളുടെ ഉദ്ഘാടനം

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ എംഎൽഎ ഫണ്ട്, വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ട് തുടങ്ങിയവ വിനിയോഗിച്ച് നിർമിച്ച ഡൈനിങ് ഹാൾ , കിച്ചൻ കം സ്റ്റോർ റൂമുകളുടെ ഉദ്ഘാടനം കെ ആൻസലൻ എംഎൽഎ നിർവഹിച്ചു. കെ ആൻസലൻ MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മാവിളക്കടവ് st . ജേക്കബ്സ് എൽപി സ്കൂൾ, കാക്കറവിള LMS LPS എന്നീ സ്കൂളുകളിൽ  ഡൈനിങ് ഹാൾ നിർമിച്ചത്. LMS LPS അമരവിള, LMS HSS അമരവിള മരുതത്തൂർ MSC LPS എന്നീ സ്കൂളുകളിൽ കിച്ചൻ കം സ്റ്റോറുകളും പണി പൂർത്തിയാക്കി. അതത് സ്കൂളുകളിൽ നടന്ന പരിപാടിയിൽ കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ PTA ഭാരവാഹികൾ, ജനപ്രതിനിധികൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ