ATMA സംസ്ഥാന സമ്മേളനം സമാപിച്ചു

 ATMA സംസ്ഥാന സമ്മേളനം സമാപിച്ചു

നെയ്യാറ്റിൻകര: ആയുർവേദിക് ആൻ്റ് ട്രഡിഷണൽ മെഡിക്കൽ വർക്കേഴ്സ് അസോസിയേഷൻ (എ ഐ ടി യു സി) കൺവെൻഷൻ നെയ്യാറ്റിൻകര പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ ചേർന്നു.  സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈദ്യർ സി ഗിരീഷ് കുമാർ അധ്യക്ഷനായി. യോഗത്തിൽ എ ഐ ടി യു സി ജില്ലാ പ്രസിഡൻ്റ് സോളമൻ വെട്ടുകാട്,  പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, അഭിലാഷ് ആൽബർട്ട്, സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സജീവ്കുമാർ, സംഘാടക സമിതി അംഗങ്ങളായ വൈദ്യർ ജിമ്മി രാജ് നാടാർ, ചെങ്കവിള തുളസീധരൻ വൈദ്യർ, അജി മാറനല്ലൂർ  തുടങ്ങിയവർ സംസാരിച്ചു.  



      പാരമ്പര്യ ചികിത്സാ മേഖലയിൽ പണിയെടുക്കുന്ന വൈദ്യന്മാർ, വൈദ്യ സഹായികൾ, മരുന്നു കമ്പനികളിൽ പണിയെടുക്കുന്നവർ, റെപ്രസന്റേറ്റീവുകൾ, തെറാപ്പിസ്റ്റുകൾ, യോഗകളരി ചികിത്സകൾ തുടങ്ങി ആയൂർവേദ പാരമ്പര്യ ചികിത്സാ മേഖലകളിൽ പണിയെടുക്കുന്ന ഡോക്ടർമാർ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഒരു തൊഴിലാളി യൂണിയനാണ്  ആയുർവേദിക് ആൻ്റ്  ട്രഡിഷണൽ മെഡിക്കൽ വക്കേഴ്സ് അസോസിയേഷൻ  (ATMA).
 


 
 ഭാരവാഹികൾ: ആർ രാജേന്ദ്രൻ (സംസ്ഥാന പ്രസിഡൻ്റ്), സി ഗിരീഷ് കുമാർ (സംസ്ഥാന സെക്രട്ടറി), ജിമ്മി രാജ് നാടാർ (സംസ്ഥാന ട്രഷറർ). സോളമൻ വെട്ടുകാട് ( ജില്ലാ പ്രസിഡൻ്റ്), ചെങ്കവിള തുളസീധരൻ (ജില്ല സെക്രട്ടറി) കൃഷ്ണ കുമാർ (ജില്ലാ ട്രഷറർ).


വളരെ പുതിയ വളരെ പഴയ