ആയുർവേദിക് ആൻ്റ് ട്രഡിഷണൽ മെഡിക്കൽ വർക്കേഴ്സ് അസോസിയേഷൻ (എ ഐ ടി യു സി) തിരുവനന്തപുരം ജില്ലാ കൺവൻഷൻ

 

നെയ്യാറ്റിൻകര: ആയുർവേദിക് ആൻ്റ് ട്രഡിഷണൽ മെഡിക്കൽ വർക്കേഴ്സ് അസോസിയേഷൻ (എ ഐ ടി യു സി) തിരുവനന്തപുരം ജില്ലാ കൺവൻഷൻ നാളെ വൈകുന്നേരം 3 ന് നെയ്യാറ്റിൻകര പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽ ചേരുന്നു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി ഗിരീഷ് കുമാർ അധ്യക്ഷനാകുന്ന യോഗത്തിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ ഐ ടി യു സി ജില്ലാ പ്രസിഡൻ്റ് സോളമൻ വെട്ടുകാട്, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,   പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, സി പി ഐ നെയ്യാറ്റിറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ,  അഭിലാഷ് ആൽബർട്ട്, സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സജീവ്കുമാർ, സംഘാടക സമിതി അംഗങ്ങളായ വൈദ്യർ ജിമ്മി രാജ് നാടാർ, ചെങ്കവിള തുളസീധരൻ വൈദ്യർ, അജി     മാറനല്ലൂർ  തുടങ്ങിയവർ സംസാരിക്കും.  


      പാരമ്പര്യ ചികിത്സാ മേഖലയിൽ പണിയെടുക്കുന്ന വൈദ്യന്മാർ, വൈദ്യ സഹായികൾ, മരുന്നു കമ്പനികളിൽ പണിയെടുക്കുന്നവർ, റെപ്രസന്റേറ്റീവുകൾ, തെറാപ്പിസ്റ്റു കൾ, യോഗകളരി ചികിത്സകൾ തുടങ്ങി ആയൂർവേദ പാരമ്പര്യ ചികിത്സാ മേഖലകളിൽ പണിയെടുക്കുന്ന ഡോക്ടർമാർ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഒരു തൊഴിലാളി യൂണിയനാണ്  ആയുർവേദിക് ആൻറ്  ട്രഡിഷണൽ മെഡിക്കൽ വക്കേഴ്സ് അസോസിയേഷൻ  (ATMA) വിഭാവനം ചെയ്യുന്നത്.


വളരെ പുതിയ വളരെ പഴയ