മേലെ തെരുവ് ശ്രീ മുത്താരമ്മൻ കൊട ഉത്സവം ഏഴിന്

 മേലെ തെരുവ് ശ്രീ മുത്താരമ്മൻ കൊട ഉത്സവം ഏഴിന്


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മേലെ തെരുവ് മുത്താരമ്മൻ കോവിലിലെ അമ്മൻകൊട ഉത്സവത്തിന് ഏഴിന് കൊടിയേറും. 11-ന് കാവടി എഴുന്നള്ളത്തും അമ്മൻകൊട യുമോടെ സമാപിക്കും.


       ഏഴിന് രാവിലെ 8.30-ന് പൊങ്കാല, വൈകീട്ട് അഞ്ചിന് ഭജന, രാത്രി ഒൻപതിന് സംഗീതക്കച്ചേരി. 12-ന് വലിയപടുക്ക. എട്ടിന് വൈകിട്ട് 4.30 ന്  കളഭാഭിഷേകവും പട്ട് ചാർത്തലും,  5.30 ന് മുത്താരമ്മൻ പുരസ്കാര വിതരണം. രാത്രി 8.30 ന് ബാലെ. 

   ഒൻപതിന് രാവിലെ ഒൻപത് മണിക്ക് ദേവിക്ക് കലശപൂജ. വൈകിട്ട് അഞ്ചിന് കളകാ ഭിഷേകവും പട്ട് ചാർത്തലും,     6.30-ന് ദേവി പുറത്ത് എഴുന്നള്ളത്ത്, രാത്രി 8.30-ന് നൃത്തനൃത്ത്യങ്ങൾ. പത്തിന് രാവിലെ 9.30-ന് ഉമാ മഹേശ്വരപൂജ, രാത്രി എട്ടിന്  മഞ്ജരി സംഗീത ഗാനലയം.

      പതിനൊന്നാം തിയതി രാവിലെ ഒൻപതിന് കളഭാഭിഷേകവും പട്ട് ചാർത്തലും, 10.30 ന് കുംഭം നിറയ്ക്കൽ, ഉച്ചയ്ക്ക് ഒന്നിന് ഉച്ചകൊട, വൈകീട്ട് അഞ്ചിന് നേർച്ചക്കാവടികൾ, 6.30-ന് അമ്മൻ കൊട, വൈകിട്ട് ഏഴിന് കുത്തിയോട്ടം, പൂമാല, രാവിലെ മൂന്നിന് മുത്തു ചൊരിച്ചിൽ. ബുധൻ രാവിലെ 5 ന് ഗുരുസി.
വളരെ പുതിയ വളരെ പഴയ