തീര സദസ്സ് " സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

 "തീര സദസ്സ് " സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു




നെയ്യാറ്റിൻകര: 'തീരദേശത്തെ കേൾക്കാൻ, ചേർത്ത്  പിടിക്കാൻ' എന്ന സന്ദേശവുമായി മത്സ്യബന്ധന വകുപ്പ് 2023 ഏപ്രിൽ 23 മുതൽ മെയ് 25 വരെ 47 തീരദേശ  മണ്ഡലങ്ങളിലും തീരസദസ്സെന്ന പരിപാടി സംഘടിപ്പിക്കുന്നു. തീരസദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി  പിണറായി വിജയൻ പൊഴിയൂരിൽ നിർവഹിച്ചു. മത്സ്യ ബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, ആൻ്റണി രാജു, സി പി ഐ എം ജില്ലാ സെക്രട്ടറി വി ജോയ്, കെ ആൻസലൻ എം എൽ എ, ബെൻ ഡാർവിൻ,  അൽവേഡിസ, ബി അനിത, പഞ്ചായത്ത്പ്രസിഡൻ്റുമാർ, പഞ്ചായത്ത് അംഗങ്ങൾ  തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ