ഡോ: എസ് ശശിധരന് ജന്മനാടിൻ്റെ സ്ഥീകരണം

 ഡോ: എസ് ശശിധരന് ജന്മനാടിൻ്റെ സ്ഥീകരണം

നെയ്യാറ്റിൻകര: ഡോ: എസ് ശശിധരന് ജന്മനാടിൻ്റെ ആദരവ്. നിർമ്മാണ മേഖലയിലെ സ്തുത്യർഹ സേവനത്തിന് റഷ്യൻ പാർലമെൻ്റിൻ്റെ എക്സലൻ്റ്സ് ബഹുമതിയ്ക്ക് അർഹനായതിനാണ് ആദരവ്. സി പി ഐ കാരോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ഉച്ചക്കടയിൽ സംഘടിപ്പിച്ച അനുമോദന യോഗം എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഠിനാദ്ധ്യാനവും നിശ്ചയദാർഢ്യവുമാണ് ശശിധരനെ ഈ നിലയിലെത്തിച്ചതെന്ന് ഉദ്ഘാടകൻ പറഞ്ഞു. സി പി ഐ കാരോട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലറിയപ്പെടുന്ന ജനകീയ നേതാവാണെന്നും ഉദ്ഘാടകൻ കൂട്ടിച്ചേർത്തു.


       കെ ആൻസലൻ എം എൽ എ അധ്യക്ഷനായി. യോഗത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ, സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി ഐ എം പാറശാല ഏര്യാ സെക്രട്ടറി അഡ്വ അജയകുമാർ, ബി ജെ പി സംസ്ഥാന കൗൺസിലംഗം ജി സുരേഷ് തമ്പി, അയ്യനവർ മഹാജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ ഇ രത്ന രാജ്, സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എൽ ശശികുമാർ, സി പി ഐ കാരോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വിജയൻ, എസ് എൻ ഡി പി യൂണിയൻ പ്രസിഡൻ്റ് എം പി വിനോദ് , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി എ ജോസ്, ഡോ: എസ് കെ അജയകുമാർ, ഫാദർ എ എൻ അനിൽരാജ്, പൊൻ വിള സഹകരണ ബാങ്ക് പ്രസിഡൻ്റ് സി റാബി,  ഫാദർ വർഗീസ് കടത്തറയ്ക്കൽ, പഞ്ചായത്ത് അംഗം ബി അനിത തുടങ്ങിയവർ സംസാരിച്ചു.  

വളരെ പുതിയ വളരെ പഴയ