ജെ സി ഡാനിയേൽ സ്മൃതി സായാഹ്നം
നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ സ്മൃതിദിനത്തിൽ നെയ്യാറ്റിൻകര നഗരസഭയും ജെ സി ഡാനിയേൽ ഫൗണ്ടേഷനും സംയുക്തമായി സ്മൃതി സായാഹ്നം ഒരുക്കി. സി കെ ഹരീന്ദ്രൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എം എൽ എ അദ്ധ്യക്ഷനായി. കലയോട് ആത്മാർത്ഥതയും കർമ്മത്തിൽ ആർജ്ജവവും പുലർത്തിയിരുന്ന മലയാള സിനിമയുടെ പിതാവിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന നെയ്യാറ്റിൻകരയുടെ സൗഹൃദമണ്ണിൽ ജെസി ഡാനിയേൽ സ്മൃതി സായാഹ്നം ഒരുക്കിയത് നന്നായി എന്ന് ഉദ്ഘാടകൻ പറഞ്ഞു. നഗരസഭ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ ചെയർമാൻ പി കെ രാജ മോഹനൻ സ്വാഗതം ആശംസിച്ചു. ജെ സി ഡാനിയേലിൻ്റെ നാമധേയത്തിൽ ഓപ്പൺ ഓഡിറ്റോറിയ നിർമ്മാണം ഉടനാരംഭിക്കുമെന്ന് ചെയർമാനും പറഞ്ഞു.