ജെ സി ഡാനിയേൽ സ്മൃതി സായാഹ്നം

 ജെ സി ഡാനിയേൽ സ്മൃതി സായാഹ്നം


നെയ്യാറ്റിൻകര: വിശ്വ സിനിമയുടെ വിശാല ഭൂമികയിൽ മലയാളത്തിലും ഇടമൊരുക്കിയ ജെ സി ഡാനിയേലിന്റെ സ്മൃതിദിനത്തിൽ നെയ്യാറ്റിൻകര നഗരസഭയും ജെ സി ഡാനിയേൽ ഫൗണ്ടേഷനും സംയുക്തമായി സ്നേഹാദരവിന്റെ സായാഹ്നം ഒരുക്കുന്നു. കലയോട് ആത്മാർത്ഥതയും കർമ്മത്തിൽ ആർജ്ജവവും പുലർത്തിയിരുന്ന മലയാള സിനിമയുടെ പിതാവിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന നെയ്യാറ്റിൻകരയുടെ സൗഹൃദമണ്ണിൽ ഏപ്രിൽ 27 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് നഗരസഭ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സ്മൃതി സായാഹ്നം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കെ ആൻസലൻ എം എൽ എ അദ്ധ്യക്ഷനാകും. 


       നഗരസഭ ചെയർമാൻ പി കെ രാജ മോഹനൻ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ എം എൽ എ മാരായ സി കെ ഹരീന്ദ്രൻ, എം വിൻസെൻ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, നിംസ് എംഡി എം എസ് ഫൈസൽ ഖാൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ എൻ കെ അനിതകുമാരി, കെ കെ ഷിബു, ജോസ് ഫ്രാങ്ക്ളിൻ, ആർ അജിത, എം എ സാദത്ത്, കൗൺസിലർമാരായ   ഷിബു രാജ് കൃഷ്ണ, അലി ഫാത്തിമ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സി പി എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വെൺപകൽ അവനീന്ദ്ര കുമാർ, ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ആർ രാജേഷ്, നഗരസഭ സെക്രട്ടി ആർ മണികണ്ഠൻ, സോന എസ് നായർ, സാബു ക്യഷ്ണ തുടങ്ങിയവർ സംസാരിക്കും.

വളരെ പുതിയ വളരെ പഴയ