നെയ്യാറ്റിൻകര നഗരസഭ സമ്പൂർണ്ണ മാലിന്യ മുക്ത പദവിയിലേയ്ക്ക്

 നെയ്യാറ്റിൻകര നഗരസഭ സമ്പൂർണ്ണ മാലിന്യ മുക്ത പദവിയിലേയ്ക്ക്

 

      നെയ്യാറ്റിന്‍കര:  നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ യുടെയും നഗരസഭ ചെയര്‍മാന്‍റെയും നേതൃത്വത്തില്‍ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ച് മന്ത്രി എം.ബി രാജേഷ്. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഹരിത നെയ്യാർ പദ്ധതിയുടെ ഭാഗമായി ക്ലീന്‍ കേരള, ശുചിത്വ മിഷന്‍, കുടുംബശ്രീ, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹായത്തോടെ നടപ്പിലാക്കുന്ന മാലിന്യമുക്തം ഹരിത നെയ്യാറ്റിന്‍കര പദ്ധതിയുടെ പ്രഖ്യാപനം ഇന്നലെ നെയ്യാറ്റിന്‍കരയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം വഴിവക്കില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇനി സാരോപദേശത്തിന്‍റെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശുചിത്വ കേരളത്തിന്‍റെ ഹരിത സൈന്യമായിട്ടാണ് ഹരിതകര്‍മസേനയെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഹരിത നെയ്യാര്‍ ക്യാമ്പയിൻ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കിയ നെയ്യാറ്റിന്‍കര നഗരസഭയ്ക്കും തിരുപുറം, ചെങ്കല്‍, കുളത്തൂര്‍, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷനും ക്ലീന്‍ കേരള കന്പനിക്കും ഹരിത സഹായ സ്ഥാപനങ്ങളായ അമാസ് കേരളയ്ക്കും നിയോ എനര്‍ജിക്കും റിസോഴ്സ് പേഴ്സണ്‍മാരായ കെ.എസ്. ഹേമകുമാറിനും ഷെമീനയ്ക്കും മന്ത്രി ചടങ്ങില്‍ സ്നേഹാദരം നല്‍കി. കെ. ആന്‍സലന്‍ എംഎ അധ്യക്ഷനായി. ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.കെ സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എസ്.കെ ബെന്‍ ഡാര്‍വിന്‍, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി മന്‍മോഹന്‍, നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ആര്‍. ഗിരിജ, ഷീന എസ്. ദാസ്, ജില്ലാ കമ്മിറ്റി ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ, വിവിധ ബ്ലോക്ക് വൈസ് പ്രസിഡന്‍റുമാരായ ബി.ബി സുനിതാറാണി, അല്‍ഡേവിസ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിന്‍, കൗണ്‍സിലര്‍ എ. അലി ഫാത്തിമ, സിപിഐ- എം ഏര്യാ സെക്രട്ടറി റ്റി. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി ജി.എന്‍ ശ്രീകുമാരൻ, കേരള കോണ്‍ഗ്രസ് -എമ്മിലെ അരുമാനൂർക്കട ശശി, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍, എല്‍ജെഡി യിലെ കെ.കെ ശ്രീകുമാര്‍, എന്‍.സി.പി യിലെ ആറാലുംമൂട് മുരളീധരന്‍നായര്‍, കോണ്‍ഗ്രസ് - എസ്സിലെ മുരുകേശന്‍ ആശാരി, കേരള കോണ്‍ഗ്രസ് ബി യിലെ പുന്നക്കാട് തുളസീധരന്‍, ശുചിത്വ മിഷന്‍ ആര്‍പി കെ.എസ്. ഹേമകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു.






വളരെ പുതിയ വളരെ പഴയ