പെരുമ്പഴുതൂർ പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി; ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

 പെരുമ്പഴുതൂർ പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി; ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു 



നെയ്യാറ്റിന്‍കര : ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പെരുമ്പഴുതൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഇതോടെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. പരണിയം, പൊഴിയൂർ, കുളത്തൂർ, കാരോട്, തിരുപുറം എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നേരത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. 
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച ആർദ്രം പദ്ധതിയിലൂടെയാണ് തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.  ഉച്ച വരെ മാത്രമായിരുന്ന ഒ പി സൗകര്യം വൈകുന്നേരം ആറു വരെയാക്കി. മൂന്ന് ഡോക്ടർമാരുടെയും നഴ്സ് ഉൾപ്പെടെയുള്ള ഇതര ജീവനക്കാരുടെയും അധിക സേവനം ഉറപ്പ് വരുത്തി. ലാബ്, ഫാർമസി സൗകര്യങ്ങളും ഏർപ്പെടുത്തി. 
ഓലത്താന്നിയില്‍ സ്ഥിതി ചെയ്യുന്ന പെരുന്പഴുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്‍റെ പ്രാദേശിക ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്‍, കെ.കെ ഷിബു, എന്‍.കെ. അനിതകുമാരി, ആര്‍. അജിത, ഡോ. എം.എ സാദത്ത്, നഗരസഭ സെക്രട്ടറി ആര്‍. മണികണ്ഠന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനിതകുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്. രാധാകൃഷ്ണന്‍നായര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീജ എ. മോഹന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ദീപ, ഐശ്വര്യ, പത്മകുമാരി, സുമ, വേണുഗോപാല്‍, ബിനു, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ജി.എസ് തിലക് രാജ് എന്നിവര്‍ സംബന്ധിച്ചു.




വളരെ പുതിയ വളരെ പഴയ