യുവകലാസാഹിതി പ്രതിമാസ പരിപാടി

 യുവകലാസാഹിതി പ്രതിമാസ പരിപാടി


നെയ്യാറ്റിൻകര: യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പരിപാടി പി കെ വി സെൻ്ററിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി സാറാ തോമസിനെയും ചലച്ചിത്ര നടൻ ഇന്നസെൻ്റിനെയും അനുസ്മരിച്ചുള്ള വിഷയാവതരണം ഗ്രന്ഥശാല പ്രവർത്തകനും അധ്യാപകനുമായ സി എസ് അനിൽ നിർവഹിച്ചു. പരിപാടിയിൽ യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് കുന്നിയോട് രാമചന്ദ്രൻ , സെക്രട്ടറി എം ശ്രീകാന്ത്, സജി മര്യാപുരം, വഴുതൂർ അനൂപ് തുടങ്ങി നിരവധി പേർ സംസാരിച്ചു


വളരെ പുതിയ വളരെ പഴയ