സിഡ്കോ സംസ്ഥാന സമ്മേളനം

 സിഡ്കോ സംസ്ഥാന         സമ്മേളനം


     തിരുവനന്തപുരം: സിഡ്കോ എംപ്ലോയീസ് അസോസിയേഷൻ (AITUC) സംസ്ഥാന സമ്മേളനം മേയ് 19ന് തിരുവനന്തപുരം ചിത്തരഞ്ജൻ സ്മാരക ഹാളിൽ ചേരുന്നു. സിഡ്കോയിലെ ഭൂരിഭാഗം ജീവനക്കാരെയും പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി സംഘടനയായ സിഡ്കോ എംപ്ലോയീസ് അസോസിയേഷന്റെ 44-ാ മത് സംസ്ഥാന സമ്മേളനമാണ് സ ശിവൻകുട്ടി നഗറിൽ നടക്കുന്നത്. തെക്കൻ മേഖല വടക്കൻ മേഖല സമ്മേളനങ്ങൾ ഇതിനോടകം പൂർത്തിയാക്കി.


      പൊതുസമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിയും സിഡ്കോ സംസ്ഥാന പ്രസിഡൻ്റുമായ സി ദിവാകരൻ അദ്ധ്യക്ഷനാകും. കേരള സിഡ്കോ ചെയർമാൻ സി പി മുരളി, സി പി ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ ഐ ടി യു സി ജില്ലാ പ്രസിഡൻ്റ് സോളമൻ വെട്ടുകാട്, വർക്കിംഗ് പ്രസിഡൻ്റ് എം രാധാകൃഷ്ണൻ നായർ, സിഡ്കോ സ്റ്റാഫ് യൂണിയൻ പ്രസിഡൻ്റ് ടി എസ് മധുസൂദനൻ, മുൻ വർക്കിംഗ് പ്രസിഡൻ്റ് എസ് രാഘവൻ നായർ, സിഡ്കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സെമിന തമ്പി, കെ ഗോപകുമാർ, എസ് പ്രിയ, പി ജെ അനൂപ് തുടങ്ങിയവർ സംസാരിക്കും.

             കേന്ദ്രസർക്കാർ നയം പൊതുമേഖലാ സംരക്ഷണത്തിന് പകരം, പൊതു മേഖല വിറ്റ് തുലയ്ക്കുക എന്നതാണ്. എന്നാൽ സംസ്ഥാന സർക്കാർ നയം പൊതു മേഖലാ സംരക്ഷണം ആണ്. മേൽ സാഹചര്യ ത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ പ്രവചനാതീ തമായ കാലഘട്ടത്തിലാണ് ഈ സംസ്ഥാന സമ്മേളനം എന്നത് ശ്രദ്ധേയവു മാണ്. 2022-23 സാമ്പത്തിക വർഷത്തിൽ സിഡ്കോയെ സംബന്ധിച്ച് ശ്രദ്ധേയമായ നേട്ടം, നിലവിൽ സ്ഥാപനം പ്രവർത്തനലാഭത്തിലാണ് എന്ന താണ്. പ്രസ്തുത ലാഭം ഭാവിയിലും പിന്തുടർന്ന് സംഘടനകളുമായി ചർച്ചകൾ നടത്തി സംഘടന നിർദ്ദേശിക്കുന്ന നയങ്ങൾ കൂടി ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ മാനേജ്മെന്റ് തയ്യാറാകേണ്ടതാണ്.

           സംഘടന ജീവനക്കാരുടെ പല പ്രശ്നങ്ങളും, ആവശ്യങ്ങളും മാനേജ്മെന്റിന്റെയും, സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ പല ആവശ്യങ്ങളിലും നിസ്സംഗതയാണ് മാനേജ് മെന്റ് പുലർത്തിയത്. ഉദാഹരണം ജീവനക്കാരുടെ ചിരകാല അഭിലാഷമായ മുൻ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ആയത് പരിഹരിക്കാതിരുന്നതിനാൽ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുക എന്നത് മാത്രമായിരുന്നു സംഘടനയുടെ മുൻപിൽ ഉണ്ടായിരുന്ന അവസാന മാർഗ്ഗം. പ്രസ്തുത വ്യവഹാരം നിലിവിൽ ജീവനക്കാർക്ക് അനുകൂലമായാണ് നീങ്ങുന്നത് എന്നത് സംഘടനയെ സംബന്ധിച്ച് വളരെയേറെ പ്രതീക്ഷ നൽകുന്നു. മുടങ്ങി കിടക്കുന്ന 2 ശമ്പള പരിഷ്ക്കരണം, പ്രമോഷനുകൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, ജീവനക്കാരുടെ മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങളും സംഘടന മാനേജ്മെന്റിന്റെ മുന്നിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും ആശാവഹമായ പ്രതികരണമല്ല ലഭിക്കുന്നത്. ആയവയിൽ മേലും സംഘടന ശക്തമായി പ്രതികരിക്കും എന്നുകൂടി അറിയിക്കുന്നു.

           മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ മേഖലകളിലും സിഡ്കോയുടെ സ്വാധീനമുണ്ട്. ഉദാഹരണം വ്യവസായ എസ്റ്റേറ്റുകളുടെ നടത്തിപ്പ്, സിഡ്കോയുടെ ഉത്പാദന യൂണിറ്റുകളുടെ വിവിധ തരത്തിലുള്ള പ്രവർത്തനം, അസംസ്കൃത വസ്തുക്കളുടെ വിപണനം, നിർമ്മാണ മേഖലയിലെ സാന്നിധ്യം, ഉൽപ്പന്നങ്ങളുടെ വിപണനം, ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സാന്നിധ്യം, സംഘടന സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പലപ്പോഴായി വിവിധ പദ്ധതികൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിന് സംഘടന മാനേജ്മെന്റിൻ മേലും സർക്കാർ തലത്തിലും സമ്മർദ്ദം ചെലുത്തുന്നതാണ് എന്ന്  ജീവനക്കാരെ ഓർമിപ്പിക്കുന്നു.

        മേൽ സാഹചര്യത്തിൽ സിഡ്കോയുടെ നിലവിലെ പ്രവർത്തനമേഖലകൾ നിലനിർത്തുന്നതിനും പുതിയ മേഖലകൾ കണ്ടെത്തുന്നതിനും അതിലുടെ സ്ഥാപനത്തെ ലാഭകരമാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങളും പദ്ധതികളും  44-ാം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കും.


വളരെ പുതിയ വളരെ പഴയ