താനൂരിലെ ബോട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 താനൂരിലെ ബോട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം: താനൂരിൽ ബോട്ട് മുങ്ങി 22 പേർ  മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും  ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും  പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.



വളരെ പുതിയ വളരെ പഴയ