പൂഴിക്കുന്ന് രവീന്ദ്രന്‍ അനുസ്മരണവുംദ്യുതി അക്ഷരപുരസ്കാര സമര്‍പ്പണവും

 പൂഴിക്കുന്ന് രവീന്ദ്രന്‍ അനുസ്മരണവുംദ്യുതി അക്ഷരപുരസ്കാര സമര്‍പ്പണവും

      നെയ്യാറ്റിന്‍കര :  സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും ദീര്‍ഘകാലം പൂഴിക്കുന്ന് ഗ്രാമസേവിനി ഗ്രന്ഥശാല പ്രസിഡന്‍റും താലൂക്ക് സമിതി അംഗവുമായിരുന്ന പൂഴിക്കുന്ന് രവീന്ദ്രന്‍റെ അനുസ്മരണവും മലയാളത്തിലെ മികച്ച വൈജ്ഞാനിക സാഹിത്യകൃതികൾക്കായി പൂഴിക്കുന്ന് രവീന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള ദ്യുതി അക്ഷര പുരസ്കാര സമര്‍പ്പണവും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എക്സ് എംഎല്‍എ നിര്‍വഹിച്ചു.  


     ദ്യുതി അക്ഷരപുരസ്കാര നിര്‍ണ്ണയ സമിതി കണ്‍വീനര്‍ ഡോ. സി.വി സുരേഷ് അധ്യക്ഷനായി.  പുരസ്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ ഡോ. ജെ. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ അസി. ജില്ലാ സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ. എസ്. ആനന്ദകുമാർ, മണ്ഡലം സെക്രട്ടറി ജി.എൻ. ശ്രീകുമാരൻ, സി.പി.ഐ കുളത്തൂര്‍ എല്‍സി സെക്രട്ടറി സി. പ്രേംകുമാര്‍, ഗ്രന്ഥശാല സെക്രട്ടറി എസ്. രാജഗോപാല്‍, പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി ആര്‍.വി അജയഘോഷ്  എന്നിവര്‍ സംബന്ധിച്ചു. ട്രാൻസ് ജന്‍റർ - ചരിത്രം,സംസ്കാരം, പ്രതിനിധാനം എന്ന പഠന ഗ്രന്ഥത്തിന്‍റെ രചന മുൻനിറുത്തി ഡോ. രശ്മി ജി, കെ.എസ് അനിൽകുമാർ എന്നിവർക്ക്  ദ്യുതി അക്ഷരപുരസ്കാരം സമ്മാനിച്ചു. മുതിര്‍ന്ന സി.പി.ഐ പ്രവര്‍ത്തകരായ ജി. ജോസഫ്, എ. രാമനാഥന്‍, ബി. ഗോപിനാഥന്‍ എന്നിവരെ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 

       രാവിലെ പൂഴിക്കുന്ന് ജംഗ്ഷനില്‍ നടന്ന പുഷ്പാർച്ചന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ. എസ്. ആനന്ദകുമാർ, മണ്ഡലം സെക്രട്ടറി ജി.എൻ. ശ്രീകുമാരൻ, അസി. സെക്രട്ടറി രാഘവൻനായർ, എൽ. ശശികുമാർ, സി. പ്രേംകുമാർ, വട്ടവിള ഷാജി എന്നിവര്‍ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ