സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരാമര്‍ശിച്ച് നടന്‍ ടിനി ടോം

 സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരാമര്‍ശിച്ച് നടന്‍ ടിനി ടോം



സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെപ്പറ്റി നടന്‍ ടിനി ടോം. സിനിമാ രംഗത്തെ ലഹരി ഉപയോഗം പേടിച്ച് മകനെ സിനിമയിലഭിനയിക്കാന്‍ വിടാന്‍ ഭാര്യ അനുവദിച്ചില്ലെന്ന് ടിനി ടോം പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. ഒരു വലിയ നടന്റെ മകനായി അഭിനയിക്കാനാണ് തന്റെ മകന് ചാന്‍സ് ലഭിച്ചത്. എന്നാല്‍ വിടാനാവില്ലെന്ന് ഭാര്യ പറഞ്ഞു. ഭയം മയക്കു മരുന്നിനെയാണ്. ഞാന്‍ പറഞ്ഞു സിനിമ എന്നു പറഞ്ഞ് ഞങ്ങളാരും അതവിടെ കച്ചവടം നടത്തുന്നതൊന്നുമല്ല. അവനെ വിട്ടതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ഈ പതിനേഴു പതിനെട്ടു വയസ്സിലാണ് ഏറ്റവും കൂടുതല്‍ വഴി തെറ്റുന്നത്. 

          ആകെയൊരു മകനാണ് തനിയ്ക്കുള്ളതെന്നും  ടിനി ടോം പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്യുമ്പോളായിരുന്നു ടിനി ടോമിന്റെ ഈ പരാമര്‍ശം.

വളരെ പുതിയ വളരെ പഴയ