ദി ഇൻസ്റ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ എച്ച് കെ) 36 മത് വാർഷിക യോഗവും 101 മത് ശാസ്ത്ര സെമിനാറും സമാപിച്ചു
നെയ്യാറ്റിൻകര : ദി ഇൻസ്റ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ എച്ച് കെ) 36 മത് വാർഷിക യോഗവും 101 മത് ശാസ്ത്ര സെമിനാറും സമാപിച്ചു. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി കൺവെൻഷൻ സെന്ററിൽ 29 ന് തുടക്കം കുറിച്ചത് . പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രനാണ് വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് . പ്രശസ്ത നോവലിസ്റ്റ് ജോർജ് ഓണക്കൂർ മുഖ്യാതിഥി ആയിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന 101 മത് ശാസ്ത്ര സെമിനാറും സമാപന യോഗവും നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 101 മത് ശാസ്ത്ര സെമിനാറിൽ മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ചൈൽഡ് കെയർ സെന്റർ ഡയറക്ടറുമായ ഡോ. എം കെ സി. നായർ, ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതി മെഡിക്കൽ കോളേജ് അസി. പ്രൊഫസറുമായ ഡോ. ആർ. പ്രകാശ് തുടങ്ങിയവർ കുട്ടികളിലെ അസുഖങ്ങളിലെ പുതിയ ചികിത്സാ രീതികളെ കുറിച്ച് ഹോമിയോപ്പതിയുടെ സാധ്യതകളെ കുറിച്ചും, പ്രബന്ധങ്ങൾ അവതരിപ്പിക്കും. കുട്ടികളിൽ ഉണ്ടാകുന്ന അപസ്മാരരോഗങ്ങൾ, വളർച്ച വൈകല്യങ്ങൾ, എ ഡി എച്ച് ഡി, ഓട്ടിസം, അലർജി രോഗങ്ങൾ, തൊലി പുറത്തെ രോഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ശാസ്ത്ര സെമിനാർ ചർച്ചചെയ്യും. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നുമായി ആയിരത്തിലധികം ഹോമിയോപ്പതി ഡോക്ടർമാർ പങ്കെടുത്തു.