ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനം അവസാനിച്ചു
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായ മുമ്പോട്ട് പോകാനും അഴിമതിക്കെതിരെ അതിശക്തമായ ജാഗ്രത പുലര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. മലപ്പുറത്ത് ജോയിന്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കേരളം സൃഷ്ടിച്ച മാതൃകകള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ അഴിമതി നടത്തില്ല എന്നതല്ല ഞാന്‍ സര്‍വ്വീസില്‍ ഉള്ളെടത്തോളം കാലം ഒരിടത്തും അഴിമതി അനുവദിക്കില്ല എന്ന ഉറച്ച തീരുമാനമാണ് ജീവനക്കാര്‍ സ്വീകരിക്കേണ്ടത് സാധാരണക്കാരന്റെ ജീവിതംമെച്ചപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ വളരെയധികം പരിശ്രമിക്കുമ്പോള്‍ ചില ഉദ്യാഗസ്ഥരെങ്കിലും അപഹാസ്യമായ പ്രവണതകള്‍ പിന്തുടരുന്നുണ്ട്. സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന ചെയ്തികള്‍ അനുവദിക്കില്ല രാജന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഭൂമിയുടെ റീ സര്‍വ്വേയുമായി ബന്ധപ്പെട്ട് ചരിത്ര മുന്നേറ്റത്തിലേക്കാണ് റവന്യൂ വകുപ്പ് കുതിച്ച് കൊണ്ടിരിക്കുന്നത്. ഭൂമിയുടെ ക്രയ വിക്രയത്തില്‍ തട്ടിപ്പുകള്‍ സാധ്യമാകത്ത വിധം ഡിജിറ്റല്‍ അടയാളങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുകയാണ്. ഇതിന്റെ പ്രയോജനം മുഴവന്‍ വകുപ്പുകള്‍ക്കും ജനങ്ങള്‍ക്കുമുള്ളതാണ്. കാലവിളബം കൂടാതെ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കി ഭൂമിയുടെ ഡാറ്റാ ബൈസ് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ജീവനക്കാരെ പ്രത്യേകം അഭിനന്ദിക്കുകയാണ്- മന്ത്രി പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ പ്രിസിഡന്റ് എം വി ശശിധരന്‍, കേരള എന്‍ജിഒ അസോസിയേഷന്‍ പ്രസിഡന്റ് ചവറ ജയകുമാര്‍, എന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.