കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു


നെയ്യാറ്റിൻകര: ഇടതുപക്ഷ സർക്കാരിന്റെ നൂതന സംരംഭമായ കെ സ്റ്റോറിന്റെ (കേരള സ്റ്റോർ )നെയ്യാറ്റിൻകര മണ്ഡലംതല ഉദ്ഘാടനം പെരുമ്പഴുതൂർ തേരന്നൂരിൽ കെ അൻസലൻ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ അദ്ധ്യക്ഷനായി. യോഗത്തിൽ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ഐ ഉണ്ണികൃഷ്ണൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻ നായർ, ബിജെപി മണ്ഡലം പ്രസിഡന്റ് ആർ രാജേഷ്, കൗൺസിലർമാരായ ജയശീലി, കൂട്ടപ്പന മഹേഷ്‌, കെ പി ഷീല, സപ്ലൈ ഓഫീസർ പ്രവീൺ കുമാർ, റേഷനിങ് ഇൻസ്‌പെക്ടർ സിജി എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് ഒപ്പം പദ്ധതിയുടെ ഉൽഘാടനവും കെ ആൻസലൻ എം എൽ എ നിർവഹിച്ചു.

                  

വളരെ പുതിയ വളരെ പഴയ