നെയ്യാറ്റിൻകര നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു


നെയ്യാറ്റിൻകര നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു


       
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ കുടുംബശ്രീ   സി ഡി എസ് I & II സംഘടിപ്പിച്ച കുടുംബശ്രീ രജത ജൂബിലി വാർഷികാഘോഷവും പൊതുസമ്മേളനവും കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 


എൻ കെ അനിതകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർമാൻ പി കെ രാജമോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ കെ ഷിബു, ജെ ജോസ് ഫ്രാങ്ക്ളിൻ, ആർ അജിത, ഡോ. എം എ സാദത്ത്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, നഗരസഭാ സെക്രട്ടറി ആർ മണികണ്ഠൻ എന്നിവർ സംസാരിച്ചു. മൂവായിരത്തിലധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത് നഗരസഭയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച  മഹാറാലി നഗരസഭാ ചെയർമാൻ പി കെ രാജമോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു.


വളരെ പുതിയ വളരെ പഴയ