ആറാലുംമൂട് വെജിറ്റബിള്‍ മാര്‍ക്കറ്റ് കെട്ടിടം : ശിലാസ്ഥാപനം നിര്‍വഹിച്ചു
നെയ്യാറ്റിൻകര: ആറാലുംമൂട് വെജിറ്റബിൾ മാർക്കറ്റ് വികസനത്തിന്റെ ഭാഗമായി യാഥാര്‍ഥ്യമാകുന്ന വാണിജ്യ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.
ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടം ആറാലുംമൂട് മസ്ജിദ് റോഡിൽ പച്ചക്കറി മാർക്കറ്റിന്റെ പ്രവേശന കവാടം മുതൽ മാർക്കറ്റിന്റെ മതിൽ അവസാനിക്കുന്നിടം വരെയുള്ള ഷട്ടര്‍ കടകള്‍ ഉള്‍പ്പെടുന്നതാണ്. ഇരു വശങ്ങളിലും കടകൾ വരുന്ന വിധത്തിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആറാലുംമൂട്ടില്‍ ചേര്‍ന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, കൗണ്‍സിലര്‍മാരായ എസ്. ഷാമില, എസ്. പ്രസന്നകുമാര്‍ മുതലായവര്‍ സംബന്ധിച്ചു.