നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയുടെ ഡയറക്ടർ സ്ഥാനത്തേക്ക് ശ്രീ.ഋഷിരാജ് സിങ് ഐ.പി.എസ് .
പത്മശ്രീ.പി.ഗോപിനാഥൻ നായർ നൂറുൽ ഇസ്‌ലാം സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് പരിശീലനവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുവാനായി അക്കാദമിയുടെ ഡയറക്ടറായി മുൻ കേരള ഡി.ജി.പി ശ്രീ.ഋഷിരാജ് സിങ് ഐ.പി.എസ് സ്ഥാനമേറ്റു . നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളും മുൻ വിദ്യാർത്ഥികളും മറ്റ് വിശിഷ്ട അതിഥികളും പങ്കെടുത്ത ചടങ്ങിൽ നിംസ് മെഡിസിറ്റി എം.ഡി ശ്രീ.എം. എസ് ഫൈസൽ ഖാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ.ഋഷിരാജ് സിങ് സൗജന്യ സിവിൽ സർവീസ് പരിശീലനം എന്ന നൂതനമായ ആശയം പത്തോളം വർഷങ്ങൾക്ക് മുന്നേ നടപ്പിലാക്കിയ നിംസ് മെഡിസിറ്റി എം.ഡി. ശ്രീ. എം. എസ് ഫൈസൽ ഖാന്റെ ദീർഘ വീക്ഷണത്തെ വളരെയധികം പ്രശംസിച്ചു .സിവിൽ സർവീസ് പരീക്ഷകൾക്ക് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അക്കാദമിയിലെ അദ്ധ്യാപകർക്കും പരീക്ഷയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് അദ്ദേഹം ക്ലാസ് നയിച്ചു .
നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ . ജയചന്ദ്രൻ ചടങ്ങിൽ ആശംസകൾ അറിയിക്കുകയും പത്മശ്രീ പി.ഗോപിനാഥൻ നായരുടെ ഓർമ്മകളെ സ്മരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 491 റാങ്ക് നേടിയ നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയിലെ കുമാരി ആരാധികയെ ചടങ്ങിൽ അനുമോദിച്ചു . നൂറുൽ ഇസ്‌ലാം സർവ്വകലാശാലയുടെ 2023 ലെ പ്രോസ്പെക്ടസ് ശ്രീ.ഋഷിരാജ് നിംസ് മെഡിസിറ്റി എം.ഡി. ശ്രീ എം.എസ് ഫൈസൽ ഖാനിൽ നിന്നും സ്വീകരിച്ചു. നിംസ് മെഡിസിറ്റിയുടെ ഉപഹാരമായി മഹാത്മാ ഗാന്ധിയുടെ ഛായചിത്രം ശ്രീ എം.എസ് ഫൈസൽ ഖാൻ ശ്രീ.ഋഷിരാജ് സിങ്ന് കൈമാറി .
സംസ്ഥാനത്തിലാദ്യമായി സ്കൂൾ കുട്ടികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നടപ്പിലാക്കിയ സ്ഥാപനമാണ് നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമി. പ്രമുഖ സ്വാതന്ത്ര സമര സേനാനിയായിരുന്ന പത്മശ്രീ പി.ഗോപിനാഥൻ നായരുടെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയിൽ ഗാന്ധിയൻ ആദർശങ്ങൾ നിലനിർത്തി കൊണ്ടുള്ള സിവിൽ സർവീസ് പരിശീലനങ്ങളാണ് നൽകി വരുന്നത്.
നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ ഗവൺമെന്റ് - പ്രൈവറ്റ് സ്കൂളിലെ നിരവധി വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ തൊഴിൽ സ്ഥാപനങ്ങളിൽ പ്രവേശനം നേടുവാൻ നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനങ്ങളിലൂടെ സാധിച്ചു. 2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ വി.എം.( AIR -36) , ആരാധിക നായർ (AIR-491) എന്നിവർ നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളാണ് . ഇക്കഴിഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയിലും നൂറുൽ ഇസ്‌ലാം സിവിൽ സർവീസ് അക്കാദമിയിലെ അഖിലാ സി ഉദയൻ (Rank 14) , അനുപമ ജി.കെ. (Rank 52) ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു .