ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ജൂണ്‍ 24 ന്
തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി 2023 ജൂണ്‍ 24-ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 3 വരെ നടത്തുന്നതാണ്. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയക്കാവുന്നതും പരിഹാരം കാണാവുന്നതുമാണ്.
വിളിക്കേണ്ട നമ്പര്‍- 894 387 3068.