CPI ബ്രാഞ്ച് സെക്രട്ടറിമാരുടെ ക്യാമ്പ്
നെയ്യാറ്റിൻകര: വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു .വിദ്യാഭ്യാസ ആരോഗ്യ ഭക്ഷ്യ- പൊതുവിതരണ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾ അത്ഭുതത്തോടെ കൂടിയാണ് നോക്കിക്കാണുന്നത്. നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം തുടർച്ചയായി ഒന്നാം സ്ഥാനത്ത് എത്തിയതും ദാരിദ്ര്യ സൂചികയിൽ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം മാറിയതും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് വികസന ക്ഷേമ നേട്ടങ്ങളാണ് എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള അതിവേഗത്തിലുള്ള മുന്നേറ്റമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സർക്കാരിൻറെ വികസന ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു വരുന്നത് കേരളത്തിന് ആവശ്യമായ പണം ലഭ്യമാക്കാതെയും റേഷൻ മണ്ണെണ്ണ വിഹിതങ്ങൾ വെട്ടിക്കുറച്ചും കേന്ദ്രം സംസ്ഥാന വിരുദ്ധ നിലപാട് സ്വീകരിക്കുന്നു .ഇതിന് സഹായിക്കുന്ന സമീപനമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റേത്. എൽഡിഎഫ് ഗവൺമെൻറ് നിലനിൽക്കേണ്ടത് കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും ആവശ്യമായി തീർന്നിരിക്കുകയാണ്. പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ വിരുദ്ധ പ്രചാരണത്തിന്റെ വസ്തുത ജനങ്ങൾക്കിടയിൽ എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യം മുന്നണി പ്രവർത്തകർ ഏറ്റെടുക്കണമെന്നും ജി ആർ അനിൽ അഭിപ്രായപ്പെട്ടു. സിപിഐ നെയ്യാറ്റിൻകര മേഖല ബ്രാഞ്ച് സെക്രട്ടറിമാരുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി ആർ അനിൽ .