ജോയിന്റ് കൗണ്‍സില്‍ വനിതാകമ്മിറ്റി മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു.


ജോയിന്റ് കൗണ്‍സില്‍ വനിതാകമ്മിറ്റി മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു.

തിരുവനന്തപുരം : രാജ്യത്തും സംസ്ഥാനത്തും സാമൂഹിക ചുറ്റുപാടുകളിലും തൊഴില്‍ ഇടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ സര്‍വീസിലെ വനിതാ ജീവനക്കാര്‍ക്ക് കാലത്തിനൊപ്പം അവകാശങ്ങളും തൊഴില്‍പരമായ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ഈ മേഖലയിലുള്ള മറ്റ് നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ വനിതാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അരലക്ഷത്തിലധികം വനിതാ ജീവനക്കാരുടെ ഒപ്പ് ശേഖരിച്ച് ബഹു.മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു.

      ജോയിന്റ് കൗണ്‍സില്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ എം.എസ്. സുഗൈതകുമാരി, വനിതാ കമ്മിറ്റി സെക്രട്ടറി എന്‍.എന്‍. പ്രജിത, സംസ്ഥാന കമ്മിറ്റിയംഗം ആര്‍. സിന്ധു, സംസ്ഥാന വനിതാകമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്‍.സരിത, സന്ധ്യാരാജി എന്നിവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ