നെയ്യാറ്റിൻകര നഗരസഭ ക്യഷിഭവനെ നിലവിലെ സ്ഥലത്തു നിന്നും മാറ്റാൻ ശ്രമം

 നെയ്യാറ്റിൻകര നഗരസഭ ക്യഷിഭവനെ നിലവിലെ സ്ഥലത്തു നിന്നും മാറ്റാൻ ശ്രമം


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ കൃഷിഭവൻ നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്തു തന്ന  നിലനിറുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൃഷി ഭവനെ  ടൗണിൽ നിന്നും വിജനമായ സ്ഥലത്തേയ്ക്ക് മാറ്റുമെന്ന അഭ്യൂഹം പരന്നതിനെത്തുടർന്നാണ് കൃഷിക്കാരുടെ  പ്രതിഷേധമുയർന്നത്.

          
          നിലവിൽ കൃഷിഭവൻ  പ്രവർത്തിക്കുന്ന സ്ഥലത്ത് 2007 മുതലാണ് പ്രവർത്തിച്ച തുടങ്ങിയത്. മുനിസിപ്പാലിറ്റിയുടെ വകയായിരുന്ന ഈ സ്ഥലം 40 സെന്റ് ഉണ്ട്. മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി ഈ സ്ഥലം മൃഗസംരക്ഷണ വകുപ്പിന് എഴുതി നൽകുകയുണ്ടായി.
        ഇപ്പോൾ സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള സ്മാർട്ട് കൃഷി ഭവനകളിൽ ഒന്ന് നെയ്യാറ്റിൻകര കൃഷിഭവൻ ആണ്. സ്മാർട്ട് കൃഷിഭവൻ നിർമ്മിക്കുന്നതിന് വേണ്ടി ഏതാണ്ട് ഒരു കോടി രൂപ കിഫ്‌ബി പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്.
        എന്നാൽ കൃഷിഭവൻ നിർമ്മിക്കുന്നതിന് വസ്തു ഇല്ല എന്ന കാരണത്താൽ ഫണ്ട് ലാപ്സ് ആയി പോകാനുള്ള സാധ്യതയുണ്ട്. ആയതുകൊണ്ട് നിലവിൽ കൃഷിഭവൻ പ്രവർത്തിക്കുന്ന സ്ഥലത്ത് 10 സെൻറ് സ്ഥലം മൃഗസംരക്ഷണ വകുപ്പിൽ നിന്നും രേഖാമൂലം നേടി കെട്ടിടം നിർമ്മിക്കണമെ
ന്നുള്ളതാണ് കൃഷിക്കാരുടെ  ആവശ്യം. നിലവിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ എല്ലാ കർഷകർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന സ്ഥലത്താണ് കൃഷിഭവൻ സ്ഥിതി ചെയ്യുന്നത്.
       



      

أحدث أقدم