മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക

    മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക:  എൽ ഡി എഫ് ധർണ്ണ


നെയ്യാറ്റിൻകര : മണിപൂരിൽ സമാധാനം പുനസ്ഥാപിക്കാൻ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്നും, കേന്ദ്ര സർക്കാർ മൗനം  വെടിയണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകരയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയംഗം എൻ രതീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. 

സിപിഐ സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ , കെ ആൻസലൻ എംഎൽഎ, സി പി ഐ മണ്ഡലം സെ ക്രട്ടറി ജി എൻ ശ്രീകുമാരൻ, സിപിഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, ഡോ എ നീലലോഹിതദാസൻനാടാർ,  എസ് രാഘൻനായർ, വി കേശവൻകുട്ടി, എൽ ഡി എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ,  പുന്നയ്ക്കാട് തുളസി, കെ കെ ശ്രീകുമാർ, മുരളീധരനാശാരി, ആറാലുംമൂട് മുരളീധരൻനായർ, ലതാ ഷിജു, വി എസ് സജീവ്കുമാർ, പി പി ഷിജു, വി ഐ ഉണ്ണികൃഷ്ണൻ, കെ കെ ഷിബു, എൻ എസ് അജയൻ എന്നിവർ സംസാരിച്ചു.




أحدث أقدم