ഇന്ത്യൻ സ്ത്രീകൾക്കാവശ്യം സമത്വം: ആർ ലതാ ദേവി
നെയ്യാറ്റിൻകര: ഇന്ത്യയിലെ സ്ത്രീകൾക്കാവശ്യം സമത്വമാണ് അല്ലാതെ പ്രധാന മന്ത്രിയുടെ മൻകി ബാത്തല്ല എന്ന് കേരള മഹിളാസംഘം സംസ്ഥാന ജേ: ജോയിന്റ് സെക്രട്ടറി ഡോ: ആർ ലതാ ദേവി. ഇന്ത്യയിലെ സ്ത്രീകൾ അസമത്വമനുഭവിക്കുന്നവരാണ്. അവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു പകരം റേഡിയോ പ്രഭാക്ഷണങ്ങൾ നടത്തിയിട്ട് കാര്യമില്ല. ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന പ്രധാനമന്ത്രി അപൂർവമായിട്ടാണ് പാർലമെന്റിൽ പങ്കെടുക്കുന്നതെന്നും കേരള മഹിളാ സംഘം നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആർ ലതാ ദേവി എക്സ് എം എൽ എ പറഞ്ഞു.
നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്ന സമ്മേളനം എൻ കെ അനിതകുമാരി, അൽവേഡിസ, വി കെ മിനി ഉൾപ്പെട്ട പ്രസീഡിയം നിയന്ത്രിച്ചു. സമ്മേളനത്തിൽ മഹിളാസംഘം ജില്ലാ പ്രസിഡന്റ് അഡ്വ രാഖി രവികുമാർ, പാർട്ടി സംസ്ഥാന കൗൺസിലംഗം എ എസ് ആനന്ദകുമാർ, മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എ എസ് ഷീജ, മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം ലതാ ഷിജു, പാർട്ടി അസിന്റന്റ് സെക്രട്ടറി എസ് രാഘവൻ നായർ, സെക്രട്ടറിയേറ്റംഗം വി എസ് സജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു. പതിനെട്ട് അംഗ കമ്മിറ്റി മണ്ഡലo കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ:
എൽ ഡി ഷീല (പ്രസിഡന്റ്), സാലി, വിനിജാ, ജെ ഡാളി (വൈസ് പ്രസിഡന്റുമാർ ), വി കെ മിനി (സെക്രട്ടറി), എൻ കെ അനിതകുമാരി, സുകന്യ, ജയലത (ജോയിന്റ് സെക്രട്ടറിമാർ )