നെയ്യാര്‍ മേള-2023 സംഘാടക സമിതി രൂപീകരിച്ചു
നെയ്യാറ്റിന്‍കര : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാര്‍ മേള 2023 ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 10 വരെ ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ വിവിധങ്ങളായ പരിപാടികളോടു കൂടി നടക്കും. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി അഡ്വ. ആദര്‍ശ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമിതി ഏര്യാ പ്രസിഡന്‍റ് പി. ബാലചന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ, സി.കെ ഹരീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായി. സിപിഎം ഏര്യാ സെക്രട്ടറി ടി. ശ്രീകുമാര്‍, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, വി. കേശവന്‍കുട്ടി, വി. രാജേന്ദ്രന്‍, ജി എൻ ശ്രീകുമാരൻ, വി എസ് സജീവ് കുമാർ, ബിന്ദു, ആറാലുംമൂട് മുരളീധരന്‍നായര്‍, മുരുകേശന്‍ആശാരി, കൊടങ്ങാവിള വിജയകുമാര്‍, മണികണ്ഠന്‍, പി. പ്രദീപ്, തങ്കരാജ്, അഡ്വ. വി.എസ് ഹരീന്ദ്രനാഥ്, മാമ്പഴക്കര സോമന്‍, ഏര്യാ സെക്രട്ടറി എം. ഷാനവാസ്, എന്നിവര്‍ സംസാരിച്ചു.
21 സബ് കമ്മിറ്റികളടങ്ങിയ സംഘാടക സമിതിയെ യോഗത്തില്‍ തെരഞ്ഞെടുത്തു. കെ. ആന്‍സലന്‍ എംഎല്‍എ, സി.കെ ഹരീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍, അഡ്വ. ആദര്‍ശ് ചന്ദ്രന്‍, അഡ്വ. വി.എസ് ഹരീന്ദ്രനാഥ്, അഡ്വ. മഞ്ചവിളാകം ജയന്‍, ജി എൻ ശ്രീകുമാരൻ, ആര്‍. രാജേഷ് കുമാര്‍, കൊടങ്ങാവിള വിജയകുമാര്‍ എന്നിവരാണ് സംഘാടക സമിതി രക്ഷാധികാരികള്‍. നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനനെ സംഘാടക സമിതിയുടെ ചെയര്‍മാനായും വര്‍ക്കിംഗ് ചെയര്‍മാനായി സിപിഎം ഏര്യാ സെക്രട്ടറി ടി. ശ്രീകുമാറിനെയും ജനറല്‍ കണ്‍വീനറായി വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി സെക്രട്ടറി എം. ഷാനവാസിനെയും കണ്‍വീനറായി ഏര്യാ പ്രസിഡന്‍റ് പി. ബാലചന്ദ്രന്‍നായരെയും യോഗം തീരുമാനിച്ചു.