ടോറസ് ലോറി ഇടിച്ചുകയറി 6 വയസുകാരന് ദാരുണാന്ത്യം;
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയില്‍ വാഹന അപകടത്തില്‍ 6 വയസ്സുകാരന് ദാരുണ അന്ത്യം. രാവിലെ അപ്പൂപ്പനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത ആരിഷാണ് ടോറസ് വാഹനത്തിൻെറ അടിയില്‍പ്പെട്ട് മരിച്ചത്.ബൈക്കിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
അമ്മ രേഷ്മെക്കൊപ്പം ആറു വയസ്സുകാരൻ ആരോണും അനിയൻ ആരിഷും അപ്പൂപ്പൻ ഓടിച്ച ബൈക്കിൻെറ പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പൂപ്പൻ സ്റ്റീഫനാണ് ബൈക്ക് ഓടിച്ചത്. നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷന് സമീപം അമിത വേഗത്തില്‍ വന്ന ടോറസ് ബൈക്കിൻെറ പിന്നിലിടിച്ച തെറിപ്പിച്ചു. മൂന്നു വയസ്സുകാരൻ ഹാരിഷ് ടോറസിനടിയില്‍പ്പെട്ട് തല്‍ക്ഷണം മരിച്ചു.
ലോറിയുടെ ടയർ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. തെറിച്ചുവീണ സഹോദരൻ ആരോണ്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്റ്റീഫനും രേഷ്മക്കും പരിക്കേറ്റു. അപകടത്തിന ് ശേഷം ലോറി ഡ്രൈവർ ഇറങ്ങിയോടി. തമിഴ്ന്നാട് മേല്‍പ്പുറം സ്വദേശി രാധാകൃഷ്ണനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചു. തമിഴ്നട് രജിസ്ട്രേഷൻ ലോറിയാണ് അമതിവേഗത്തിലെത്തി ബൈക്കിന് പിന്നിലിടിച്ചത്. രാവിലെ ഒൻപതരയോടെയാണ് അപകടം. മൂത്തമകൻ ആരോണിനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിലെ പൊലിസ് സ്റ്റേഷൻ സിവില്‍ പൊലിസ് ഓഫീസർ ജിജിയാണ് ആരിഷിൻെറ അച്ഛൻ. നെയ്യാറ്റിൻകര പൊലിസ് അപകടമരണത്തിന് കേസെടുത്തു.