ജെ സി ഡാനിയേൽ മലയാള സിനിമയിലെ രക്തസാക്ഷി: പ്രേംകുമാർ
നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയൽ മലയാള സിനിമയിലെ രക്തസാക്ഷി ആയിരുന്നു എന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സിനിമാതാരവുമായ പ്രേംകുമാർ. ജെ സി ഡാനിയേലിന്റെ ഓർമ്മയ്ക്കായി ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് ജെസി ഡാനിയലിനെ മലയാള സിനിമയുടെ പിതാവായി ചരിത്രം അടയാളപ്പെടുത്തിയത് എന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജെ.സി.ഡാനിയേൽ ചിൽഡ്രൻസ് പാർക്കിനു സമീപമാണ് നഗരസഭ ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ നിർമ്മാണം. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജമോഹനൻ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ കെ അനിതകുമാരി കെ കെ ഷിബു, ജെ ജോസ് ഫ്രാങ്ക്ളിൻ, ആർ അജിത, എം എ സാദത്ത്, കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, അലി ഫാത്തിമ, സിപിഐ എം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, സിപിഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ , നഗരസഭാ സെക്രട്ടറി ബി സാനന്ദ സിംഗ്, ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചെയർ പേഴ്സൺ സോനാ നായർ , നഗരസഭ എൻജിനീയർ ദിവ്യ ആർ നായർ തുടങ്ങിയവർ സംസാരിച്ചു.