റിസക്ഫണ്ട് ധനസഹായമായി 28,25,80,269 രൂപ കൂടി അനുവദിച്ചു


റിസക്ഫണ്ട് ധനസഹായമായി 28,25,80,269 രൂപ കൂടി  അനുവദിച്ചു


തിരുവനന്തപുരം :  കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസക്ഫണ്ട് ധനസഹായമായി 28,25,80,269 രൂപ കൂടി അനുവദിച്ചു. ഇന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മരണാനന്തര ധനസഹായം മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം  എന്നിവയ്ക്കാണ് തുക അനുവദിച്ചത്. 3008 ഗുണഭോക്താക്കള്‍ക്ക് ഈ ധനസഹായം ലഭ്യമാകും.  


തിരുവനന്തപുരം ജില്ലയില്‍ 134  അപേക്ഷര്‍ക്കായി 15345387 രൂപ, കൊല്ലം ജില്ലയില്‍ 313 അപേക്ഷകര്‍ക്കായി 33686102 രൂപ , പത്തനംതിട്ട ജില്ലയിലെ 106 അപേക്ഷകര്‍ക്കായി 11263357 രൂപ, ആലപ്പുഴ ജില്ലയില്‍ 215 അപേക്ഷകര്‍ക്കായി 21252706 രൂപ , കോട്ടയം ജില്ലയിലെ 108അപേക്ഷകര്‍ക്കായി 13833505 രൂപ, ഇടുക്കി ജില്ലയില്‍ 16 അപേക്ഷകര്‍ക്കായി 1946831 രൂപ, എറണാകുളം ജില്ലയില്‍ 169 അപേക്ഷകര്‍ക്കായി 16894005 രൂപ, തൃശൂര്‍ ജില്ലയില്‍ 87 അപേക്ഷകര്‍ക്കായി 9908479 രൂപ, പാലക്കാട് ജില്ലയിലെ 94 അപേക്ഷകര്‍ക്കായി 10451077 രൂപ, മലപ്പുറം ജില്ലയിലെ 361 അപേക്ഷകര്‍ക്കായി 36727200 രൂപ, കോഴിക്കോട് ജില്ലയില്‍ 253 അപേക്ഷകര്‍ക്കായി 22683835 രൂപ, വയനാട് ജില്ലയില്‍ 134അപേക്ഷകര്‍ക്കായി 12417544 രൂപ, കണ്ണൂര്‍ ജില്ലയില്‍ 679 അപേക്ഷകര്‍ക്കായി 52136381 രൂപ, കാസര്‍ഗോഡ് ജില്ലയിലെ 313 അപേക്ഷകര്‍ക്കായി 20044640 രൂപ എന്നിങ്ങനെയാണ് ഒക്‌ടോബര്‍ മുതല്‍ ജനുവരി 16 വരെയുള്ള കാലയളവില്‍ തീരുമാനം എടുത്ത അപേക്ഷകളില്‍  ധനസഹായം അനുവദിച്ചതിന്റെ ജില്ലതിരിച്ചുള്ള കണക്ക്. 2982 അപേക്ഷകളിലാണ് ഈ കാലയളവില്‍ ബോര്‍ഡ് തീരുമാനം എടുത്തത്.  അപ്പീല്‍ സമിതി തീരുമാനം എടുത്ത 126 അപേക്ഷകളില്‍ 1,39,89220 രൂപയും ധനസഹായമായി നല്‍കിയിട്ടുണ്ട്. 

   സഹകരണ മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍,  , സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാര്‍ ടി. വി സുഭാഷ്,  വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

أحدث أقدم