നെയ്യാറ്റിൻകര കോർട്ട് സെൻ്ററിൽ റിപ്പബ്ളിക് ദിനാഘോഷം

  നെയ്യാറ്റിൻകര കോർട്ട് സെൻ്ററിൽ റിപ്പബ്ളിക് ദിനാഘോഷം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോർട്ട് സെൻ്ററിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഉദ്ഘാടനം അഡീഷണർ ജില്ലാ ജഡ്ജ് എ.എം ബഷീർ ദേശീയ പതാക ഉയർത്തി നിർവ്വഹിച്ചു. പോക്സോ കോടതി ജഡ്ജ് കെ.വിദ്യാധരൻ, ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിജു എ.എഫ്, പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഡി.വേലായുധൻ നായർ, ജീവനക്കാരുടെ പ്രതിനിധി സുധീർ കുമാർ, അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷൻ ഭാരവാഹി സെൽവ ദാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജുഡീഷ്യൽ ഓഫീസർമാരായ വിനോദ് ബാബു, സുമിത്ര, ആര്യാ റാഫി, മഹേഷ്, പത്തനംത്തിട്ട ജില്ലാ ജഡ്ജ് ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ