മാതൃകാ സാരഥികൾക്ക് കെ.എസ്.ആർ.ടി.സി.യുടെ സ്നേഹാദരവ്

മാതൃകാ സാരഥികൾക്ക് കെ.എസ്.ആർ.ടി.സി.യുടെ സ്നേഹാദരവ് 

     നെയ്യാറ്റിൻകര: ഡ്രൈവേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് ഔദ്യോഗിക ജീവിതത്തിൽ നിസ്തുലമായ സേവനം കാഴ്ചവച്ച സാരഥികളെ കെ.എസ്.ആർ.ടി.സി.യും ബജറ്റ് ടൂറിസം സെല്ലും സംയുക്തമായി നെയ്യാറ്റിൻകര ഡിപ്പോയിൽ  ആദരിച്ചു. ഇന്ധനക്ഷമതയിലെ മികവ്, അപകടരഹിത സർവ്വീസ്, കൃത്യതയാർന്ന ഡ്യൂട്ടി , മാന്യമായ പെരുമാറ്റം, മികച്ച ഡ്രൈവിംഗ് തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്മാനാർഹരായ സാരഥികളെ തെരഞ്ഞെടുത്തത്. ബജറ്റ് ടൂറിസം പദ്ധതിയും വൻ വിജയമാക്കാൻ നെയ്യാറ്റിൻകരയിൽ ഡ്രൈവർമാരുടെ മികച്ച പിതുണയാണ് സഹായകരമായത്. *ഡ്രൈവേഴ്സ് ദിനാചരണവും സാരഥികൾക്കുള്ള ആദരവും കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.* കെ.എസ്.ആർ.ടി.സി.ജനറൽ മാനേജർ രോഷ്നി അലിക്കുഞ്ഞിന്റെ അധ്യക്ഷതയിൽ ചേർത്ത യോഗത്തിൽ ക്ലസ്റ്റർ ഓഫീസർ ആർ.മനേഷ് മുഖ്യ പ്രഭാഷണം നടത്തി. സൂപ്രണ്ട് ആര്യ പ്രേമജം, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ പി.വിജയകുമാർ , ജനറൽ സി.ഐ.പി.വിനോദ് കുമാർ , സുശീലൻ മണവാരി, എം.ഗോപകുമാർ, ബി.ടി.സി. കോ ഓർഡിനേറ്റർമാരായ എൻ.കെ.രഞ്ജിത്ത്, എം.എസ്.സജികുമാർ ,  എന്നിവർ ചടങ്ങിൽ സംസാരിച്ചു. സാരഥിമാരായ ജി. ജിജോ, വി.കെ.സജീവ്, വൈ. യേശുദാസ് ,എൻ.സുരേഷ് കുമാർ, ജെ.എസ്. ശ്രീജിത്,ജി.എസ്. സാബുകുമാർ , ആർ.മുരളീ മോഹൻ, റഷീദ്, എസ്.എസ്.സജികുമാർ , എം.എൻ. സതീഷ് , വി.ഗോപകുമാർ എന്നിവരാണ് കെ. ആൻസലൻ എം.എൽ എയിൽ നിന്ന് സനേഹാദരവ് ഏറ്റുവാങ്ങിയത്.

വളരെ പുതിയ വളരെ പഴയ