നെയ്യാറ്റിൻകര നഗരസഭ വികസന സെമിനാർ ചേർന്നു

 

നെയ്യാറ്റിൻകര നഗരസഭ വികസന സെമിനാർ ചേർന്നു


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ 2024 - 25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനായുള്ള വികസന സെമിനാർ കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 'നവ കേരളത്തിന്  ജനകീയാസൂത്രണം' എന്ന ലക്ഷ്യ   സാക്ഷാത്കാരത്തിന് ഉത്തേജനം പകരുന്ന കർമ്മ പദ്ധതികൾക്കാണ് നെയ്യാറ്റിൻകര നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. സാമൂഹ്യനീതി ഉറപ്പാക്കുക, പൊതു വിദ്യാഭ്യാസം ആരോഗ്യം മെച്ചപ്പെടുത്തുക, ലിംഗ സമത്വം ഉറപ്പാക്കുക, കൃഷിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുക, മാലിന്യത്തിന് ശാശ്വത പരിഹാരം കാണുക, ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത നഗരസഭയാക്കി മാറ്റുക, കേവല ദാരിദ്ര്യം ഇല്ലാതാക്കുക എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതി ലക്ഷ്യമിടുന്നത് എന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. 



      16 വർക്കിംഗ് ഗ്രൂപ്പുകളിലെ ചെയർമാൻമാരും കൺവീനർമാരും ഉൾപ്പെടെ നിരവിധി പേർ കരട് രേഖ വിശദമായി ചർച്ച ചെയ്തു. 
നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ കൂടിയ സെമിനാറിൽ നഗരസഭാ ചെയർമാൻ പി കെ രാജമോഹനൻ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ ഷിബു, എൻ കെ അനിതകുമാരി, ഡോ എം എ സാദത്ത്, ആർ അജിത, ജെ  ജോസ് ഫ്രാങ്ക്ളിൻ, വാർഡ് കൗൺസിലർ എം അലി ഫാത്തിമ., ആസൂത്രണ സമിതി അംഗങ്ങളായ എൻ എസ് അജയകുമാർ, വി കേശവൻകുട്ടി, വി എസ് സജീവ്കുമാർ, അഡ്വ കെ വിനോദ് സെൻ, നഗരസഭാ സെക്രട്ടറി ബി സാനന്ദ സിംഗ് തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ