ആറയൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു

 ആറയൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു

   നെയ്യാറ്റിൻകര: ഫെബ്രുവരി 11 ന് ആറയൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എൽ ഡി എഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി ചെങ്കൽ പഞ്ചായത്ത് ഹാളിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ അദ്ധ്യക്ഷനായി.കെ ആൻസലൻ എംഎൽഎ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, സി പി ഐ (എം) പാറശാല ഏരിയ സെക്രട്ടറി അഡ്വ എസ് അജയകുമാർ, നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി താണുപിള്ള, പാറശാല ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ എസ് കെ ബെൻ ഡാർവിൻ, ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു എന്നിവർ സംസാരിച്ചു.


       11 അംഗ കോൺഗ്രസ് പാനലിലെ ഏഴ് സ്ഥാനാർത്ഥികളുടെ നാമ  നിർദ്ദേശ പത്രിക തള്ളിയിരുന്നു. ബാങ്കിൽ രണ്ടുവർഷം മുമ്പ് നടത്തിയ പരിശോധനയിൽ വായ്പ തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി അംഗങ്ങൾക്ക് സഹകരണ വകുപ്പ് സർ ചാർജ് ചുമത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാലുപേരുടെ പത്രിക വരണാധികാരി തള്ളിയത്. മറ്റ് മൂന്ന് സ്ഥാനാർത്ഥികൾക്ക് മറ്റു സഹകരണ ബാങ്കുകളിൽ അംഗത്വമുള്ളതിനാലും അവരുടെ പത്രികയും തള്ളിയിരുന്നു.

വളരെ പുതിയ വളരെ പഴയ