സുന്ദരൻ നാടാരെ അനുസ്മരിച്ചു

നെയ്യാറ്റിൻകര: മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന എൻ സുന്ദരൻ നാടാരുടെ പതിനേഴാമത് അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. എൻ സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ ആൻസലൻ എംഎൽഎ ചികിൽസാ സഹായം വിതരണം ചെയ്തു. കെപിസിസി. ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും  കെൽപാം ചെയർമാനുമായ എസ് സുരേഷ് കുമാർ, വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ ജയാഡാളി, സിപിഐ എം ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഫ്രാങ്ക്ലിൻ, കെ കെ ഷിബു, മഞ്ചത്തല സുരേഷ്, ഇലിപ്പോട്ടുകോണം വിജയൻ, ബിനു
മരുതത്തൂർ, പാറശ്ശാല വിജയൻ, എൻ.എസ് അജയൻ, തിരുപുറം സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര ജംഗ്ഷനിലെ സുന്ദരൻനാടാരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണ സമ്മേളനം.

വളരെ പുതിയ വളരെ പഴയ