മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യുവകുപ്പ്

 മാത്യു കുഴല്‍നാടനെതിരെ ഭൂമി കയ്യേറ്റത്തിന് കേസെടുത്ത് റവന്യുവകുപ്പ് 


  ഇടുക്കി:  ചിന്നക്കനാലില്‍  റിസോര്‍ട്ടിനോട് ചേര്‍ന്ന് 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാണ് കേസ് . ഹിയറിങ്ങിന്  ഹാജരാകാന്‍ മാത്യുവിന് നോട്ടിസ് നല്‍കി . ചിന്നക്കനാൽ സൂര്യനെല്ലിയിൽ പ്രവർത്തിക്കുന്ന എറ്റേർ‌നോ കപ്പിത്താൻ റിസോർട്ടിനോടു ചേർന്നുള്ള ഭൂമിയാണ് കയ്യേറിയെന്നു കണ്ടെത്തിയിരിക്കുന്നത്.  50 സെന്റ് സർക്കാർ ഭൂമി തിരികെപ്പിടിക്കാൻ ഇടുക്കി കലക്ടര്‍ നേരത്തെ നിർദേശിച്ചിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ നൽകിയ റിപ്പോർട്ട് കലക്ടർ അംഗീകരിച്ചു.

أحدث أقدم